വാട്സ്ആപ്പ് ചാറ്റില്‍ പുത്തന്‍ മാറ്റങ്ങളുടെ ഭാഗമായി ചാറ്റ് വിന്‍ഡോയ്ക്ക് വാള് പേപ്പര്‍ നല്‍കാനുള്ള ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കപ്പെടുന്നതാണ്. നേരത്തെ എല്ലാ ചാറ്റ് വിന്‍ഡോകള്‍ക്കുമായി ഒറ്റ വാള് പേപ്പര്‍ സെറ്റ് ചെയ്യാന്‍ മാത്രമാണ് സാധിച്ചിരുന്നത്. എന്നാല്‍ പുതിയ ഫീച്ചര്‍ ലഭ്യമാകുന്നതോടെ ഓരോ ചാറ്റ് വിന്‍ഡോകള്‍ക്കും പ്രത്യേകം വാള്‍പേപ്പറുകള്‍ നല്‍കാനാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഗാലറിയില്‍നിന്നും ഇഷ്ടമുള്ള വാള് പേപ്പര്‍ തെരഞ്ഞെടുത്ത് കോണ്ടാക്ട് ചാറ്റ് വിന്‍ഡോകള്‍ക്ക് നല്‍കാം. ആദ്യഘട്ടത്തില്‍ ഐഓഎസ് പതിപ്പുകളിലായിരിയ്ക്കും ഈ ഫീച്ചര്‍ ലഭ്യമാകുക. വൈകാതെ ആന്‍ഡ്രോയിഡ് പതിപ്പുകളിലും ഫീച്ചര്‍ ലഭ്യമാക്കുന്നതാണ്.
Leave a Reply