വോഡഫോണ്‍ ഐഡിയ പേര് മാറ്റം പ്രഖ്യാപിച്ചു

vi

വോഡഫോണും ഐഡിയയും സംയോജിപ്പിച്ച് വി(Vi) എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ ഐഡിയ. രണ്ടുവർഷം മുൻപ് ഇരു കമ്പനികളും തമ്മില്‍ ലയനം നടന്നുയെങ്കിലും പെരുമാറ്റം ഇപ്പോഴാണ് നടന്നിരിക്കുന്നത്. പുതിയ പേരിടല്‍ പ്രഖ്യാപനത്തിന്‍റെ തത്സമയ വെബ്കാസ്റ്റിംഗ് നടത്തിയത് വോഡഫോണ്‍ ഐഡിയ എംഡിയും സിഇഓ-യുമായ രവീന്ദര്‍ തക്കര്‍ ആയിരുന്നു.

പുതിയ ബ്രാൻഡ് ആയ ‘വി’ ഉപയോഗിച്ച് ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്‍റെ പുരോഗതി ത്വരിതപ്പെടുത്തുന്നതിന് സർക്കാരിനൊപ്പം പങ്കാളികളാകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് പുതിയ ബ്രാൻഡിന്‍റെ അവതരണവേളയിൽ ആദിത്യ ബിര്‍ള ഗ്രൂപ്പിന്‍റെയും വോഡഫോൺ ഐഡിയ ചെയര്‍മാന്‍ കുമാർ മംഗളം ബിർള പറഞ്ഞു.

ഈ വർഷം ആകെ ക്രമീകരിച്ച മൊത്തവരുമാനത്തിന്‍റെ കുടിശ്ശികയുടെ 10% അടുത്ത സാമ്പത്തിക വർഷം മുതൽ 10 തവണകളായി അടയ്ക്കണമെന്ന് ടെലികോം ഓപ്പറേറ്റര്‍മാരോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇക്വിറ്റി, ഡെറ്റ് എന്നിവ സംയോജിപ്പിച്ച് 25000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിക്ക് വോഡഫോണ്‍ ഐഡിയ ബോര്‍ഡ് കഴിഞ്ഞ ദിവസം അനുമതി നൽകിയത്. ‘വി’ക്ക് ഏകദേശം 50000 കോടി രൂപയാണ് കുടിശ്ശികയുള്ളത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*