
വോഡഫോൺ-ഐഡിയ, വി (Vi) എന്ന് പുനര്‍നാമകരണം ചെയ്തതിന്ശേഷം ഇപ്പോഴിതാ കോളർ ട്യൂണുകൾ പ്രത്യേകമായി നൽകുന്ന ഒരു ആപ്ലിക്കേഷൻ ഈ ബ്രാന്‍ഡിനു കീഴില്‍ ആരംഭിച്ചിരിക്കുകയാണ്. ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറില്‍ നിന്നും വി കോളർട്യൂൺസ് ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
വി കോളര്‍ട്യൂണ്‍സ് ആപ്ലിക്കേഷനിലെ പ്രൊഫൈൽ ട്യൂണുകൾ സബ്സ്ക്രൈബർമാർക്ക് സൗജന്യ സ്റ്റാറ്റസ് ടോണുകൾ സജ്ജമാക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഉപയോക്താക്കളെ അവരുടെ പേരിനൊപ്പം നിലവിലെ സ്റ്റാറ്റസായി സജ്ജീകരിക്കാനും ഇത് സാധിക്കും. വി വരിക്കാർ ആയിട്ടുള്ള പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്കായി മാത്രമുള്ളതാണ് ഈ ആപ്ലിക്കേഷൻ. 49 രൂപയിൽ ആരംഭിക്കുന്ന പ്ലാനുകൾ മുതല്‍ ഇതില്‍ ലഭ്യമാണ്.
വി കോളർട്യൂൺസ് പ്ലാനുകൾ ഇനിപ്പറയുന്നവയാണ്:
വി കോളർട്യൂൺസ് 49 രൂപ പ്ലാൻ: 50 കോളർ ട്യൂണുകൾ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് നാല് ആഴ്ചയും പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് 30 ദിവസവും സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.
വി കോളർട്യൂൺസ് 69 രൂപ പ്ലാൻ: പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് നാല് ആഴ്ചയും പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് 30 ദിവസവും പരിധിയില്ലാത്ത കോളർ ട്യൂണുകൾ മാറ്റാൻ ഈ പ്ലാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.
വി കോളർട്യൂൺസ് 99 രൂപ പ്ലാൻ: ഈ പ്ലാൻ 100 കോളർ ട്യൂണുകൾ മൂന്ന് മാസത്തേക്ക് സൗജന്യമായി വാഗ്ദാനം ചെയ്യുന്നു.
വി കോളർട്യൂൺസ് 249 രൂപ പ്ലാൻ: ഒരു വർഷത്തേക്ക് അധിക ചിലവില്ലാതെ 250 കോളർ ട്യൂണുകൾ മാറ്റാൻ വരിക്കാരെ അനുവദിക്കുന്നു.
Leave a Reply