ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന 10കോടി സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് റിലയന്‍സ് ജിയോ. ഗൂഗിളിന്‍റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന പുതിയ ഫോണുകള്‍ നിര്‍മ്മിക്കുവാനാണ് റിലയൻസ് ഇൻഡസ്ട്രീസിന്‍റെ പദ്ധതി.
ഈ വർഷം ഡിസംബർ ആദ്യം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം ഫോണുകള്‍ പുറത്തിറക്കുവാനാണ് കമ്പനി ഉദ്ദേശിച്ചിരിക്കുന്നത്. റിലയന്‍സിന്‍റെ ടെലികോം യൂണിറ്റ് ഡിസൈന്‍ ചെയ്യുന്ന ഫോണ്‍ മറ്റ് കമ്പനികള്‍ വഴി നിര്‍മ്മിച്ചാണ് വില്‍പ്പനയ്ക്ക് എത്തിക്കുക. ഉയര്‍ന്ന ഡേറ്റാ പായ്ക്കുകള്‍ ഈ ഫോണുകളില്‍ ലഭ്യമാക്കുന്നതാണ്.
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി 75000 കോടി രൂപ നിക്ഷേപിക്കുമെന്ന് ടെക്ഭീമന്‍ ഗൂഗിള്‍ ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി 33737 കോടി രൂപ ഗൂഗിൾ ജിയോയിൽ നിക്ഷേപിച്ചു. ഇതോടെ ജിയോയിൽ ഗൂഗിളിന്‍റെ ഓഹരി പങ്കാളിത്തം 7.7 ശതമാനം ആയി. കുറഞ്ഞ ചെലവിൽ 5ജി പിന്തുണയുള്ള സ്മാർട്ട്ഫോണുകൾക്കായി പ്രത്യേക ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മ്മിക്കാനും ജിയോ തീരുമാനിച്ചിരുന്നു.
Leave a Reply