ഫോൺ വഴി വരുന്ന ബിസിനസ്സ് കോള്‍ തട്ടിപ്പുകൾക്ക് തടയിടാൻ ഗൂഗിൾ പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നു. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കൾക്ക് വേണ്ടി വെരിഫൈഡ് കോള്‍ എന്ന ഫീച്ചർ ഫോൺ ആപ്പിനൊപ്പം ഗൂഗിൾ അവതരിപ്പിച്ചിരിക്കുകയാണ്. നിങ്ങൾക്ക് വരുന്ന ബിസിനസ്സ് കോളുകൾ ശരിക്കും സത്യസന്ധമാണോ എന്ന് സ്ഥിതീകരിക്കാൻ ഈ ആപ്പിന് സാധിക്കും.
ആരാണ് വിളിക്കുന്നത്, കോൾ ചെയ്യുന്നവരുടെ ബിസിനസ്സ് എന്താണ്, തുടങ്ങിയ കാര്യങ്ങൾ ആപ്പ് കാണിച്ചുതരും. ഈ ആപ്പ് ഉപയോഗിക്കുന്ന ഫോണുകളില്‍ ഒരു കോൾ വന്നാൽ അത് വെരിഫൈഡ് കോൾ ആണോ എന്ന് ‘ടിക്ക്’ ചെയ്ത് കാണിക്കും. ഇത് മനസ്സിലാക്കി കോളിന്‍റെ ആധികാരികത വിലയിരുത്തി കോൾ അറ്റൻഡ് ചെയ്യണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.
ഇന്ത്യ, മെക്സിക്കോ, ബ്രസീൽ, സ്പെയിൻ, യുഎസ് എന്നിവിടങ്ങളിലാണ് ആപ്പ് ആദ്യം ലഭ്യമാക്കുക. ഉടന്‍ തന്നെ ഈ ഫീച്ചർ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി അടുത്തിടെ പുറത്തിറങ്ങുന്ന ആൻഡ്രോയ്ഡ് ഫോണുകളിലെ ഫോൺ ആപ്പില്‍ ഈ ഫീച്ചർ പ്രീഇൻസ്റ്റാൾ ചെയ്യാനാണ് സാധ്യത.
Leave a Reply