ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ അടിക്കുറിപ്പുകളിൽ തത്സമയ ലിങ്കുകൾ പങ്കിടാനുള്ള ഒരു ഓപ്ഷനുവേണ്ടി വളരെനാളുകളായി കാത്തിരിക്കുകയായിരുന്നു . ഇപ്പോൾ, ഈ സവിശേഷത ലഭ്യമാക്കാനുള്ള നീക്കത്തിലാണ് ഇന്‍സ്റ്റഗ്രാം. എന്നാല്‍, പണം നല്‍കിയുള്ള ഒരു സേവനമായിട്ടായിരിക്കും ഇത് ലഭ്യമാകുക. ലിങ്കുകള്‍ പങ്കുവെക്കുന്നതിന് പണമീടാക്കുന്ന കാര്യം കമ്പനി പരിഗണിക്കുന്നുണ്ടെന്നാണ് ഇന്‍സ്റ്റഗ്രാമിന്‍റെ പേറ്റന്‍റ് അപേക്ഷയിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഉപയോക്താവ് നല്‍കുന്ന അടിക്കുറിപ്പിലെ വാചക ഉള്ളടക്കത്തില്‍ യുആര്‍എല്‍ ഉള്‍പ്പെടുന്നുണ്ടെങ്കില്‍ അത് ലിങ്ക് ആക്കി മാറ്റുന്നതിന് ഒരു നിശ്ചിത തുക അടയ്ക്കാൻ ഓൺലൈൻ സിസ്റ്റം പോസ്റ്റിംഗ് ഉപയോക്താവിനോട് ആവശ്യപ്പെടുന്നതായിരിക്കും.
നിലവില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലെ അടിക്കുറിപ്പുകളില്‍ ലിങ്കുകള്‍ നല്‍കാന്‍ സാധിക്കുകയില്ല. ലിങ്ക് ടെക്സ്റ്റ് നല്‍കിയാലും അതില്‍ ഹൈപ്പര്‍ലിങ്ക് വരില്ല. അതിനാല്‍ മിക്ക ഉപയോക്താക്കളും ബയോയിൽ ആണ് ലിങ്കുകൾ പങ്കിടുന്നത്.
ഇന്‍സ്റ്റഗ്രാമിനെ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ക്കാണ് ഈ പുതിയ ഫീച്ചര്‍ ഏറെ ഉപകാരപ്രദമാകുക. എന്നാല്‍ പോസ്റ്റുകള്‍ക്കൊപ്പം ലിങ്കുകള്‍ ചേര്‍ക്കുന്നതിന് പണം നല്‍കാന്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളും, ബ്രാന്‍ഡുകളും, മറ്റ് ഉപയോക്താക്കളും തയ്യാറാകുമോ എന്നതില്‍ സംശയം നിലനില്‍ക്കുകയാണ്. അതേസമയം പേറ്റന്‍റ് അപേക്ഷയില്‍ പരാമര്‍ശിക്കുന്ന ഫീച്ചറുകളും സേവനങ്ങളും എല്ലായിപ്പോഴും യാഥാര്‍ത്ഥ്യമാകണം എന്നില്ല. അതിനാല്‍ തന്നെ ഇന്‍സ്റ്റഗ്രാമിന്‍റെ ഈ പുതിയ ഫീച്ചര്‍ അവതരിപ്പിക്കപ്പെടുമോ എന്നും കാത്തിരുന്നു കാണാം.
Leave a Reply