പുതിയ ഗ്യാലക്‌സി ടാബ് എ7 ഇന്ത്യയില്‍

samsung galaxy tab a7

സാംസങ് ഇന്ത്യ ഗ്യാലക്‌സി ടാബ് എ7 ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ മിഡ് റെയ്ഞ്ച് ടാബ്‌ലെറ്റ് പ്രധാനമായും മീഡിയ ഉപയോഗത്തിനുള്ള ഉപകരണമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

2000 × 1200 റെസല്യൂഷനോടുകൂടിയ 10.4 ഇഞ്ച് WUXGA + സ്‌ക്രീൻ ഗ്യാലക്‌സി ടാബ് എ7 പിന്തുണയ്ക്കുന്നു. ടാബ്‌ലെറ്റിന്‍റെ പിൻഭാഗത്ത് മെറ്റൽ ഫിനിഷ് ആണ് നല്‍കിയിരിക്കുന്നത്. ഡോൾബി അറ്റ്‌മോസ് സറൗണ്ട് സൗണ്ട് നൽകുന്ന നാല് സ്പീക്കറുകൾ ഗ്യാലക്‌സി ടാബ് എ7 ന് ലഭിക്കുന്നു. 10.4 ഇഞ്ച് WUXGA + ഡിസ്‌പ്ലേയിൽ 80% സ്‌ക്രീൻ ടു ബോഡി റേഷ്യോയുണ്ട്.
ക്വാൽകം സ്‌നാപ്ഡ്രാഗൺ 662 ആണ് ടാബ്‌ലെറ്റിന്‍റെ കരുത്ത്. 7040mAh ശേഷിയുള്ള ബാറ്ററി യൂണിറ്റാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗ്യാലക്സി ടാബ് എ7 വാങ്ങുന്നവർക്ക് യൂട്യൂബ് പ്രീമിയത്തിന്‍റെ രണ്ട് മാസത്തെ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും. ഉപയോക്താവിന് മൾട്ടി-ഡിവൈസ് എക്സ്പീരിയന്‍സ് നൽകുന്നതിന് ടാബ്‌ലെറ്റില്‍ ഓട്ടോമാറ്റിക് ഹോട്ട്സ്പോട്ട്, ക്വിക്ക് ഷെയറിംഗ് പോലുള്ള സവിശേഷതകളും ഉണ്ട്.

ഡാർക്ക് ഗ്രേ, സിൽവർ, ഗോൾഡ് എന്നീ മൂന്ന് നിറങ്ങളിൽ ഗ്യാലക്സി ടാബ് എ7 ലഭ്യമാണ്. 3 ജിബി റാമും 1 ജിബി വരെ മൈക്രോ എസ്ഡി കാർഡ് പിന്തുണയുള്ള 32 ജിബി ഇന്‍റേണൽ സ്റ്റോറേജുമായാണ് ഇത് വരുന്നത്. എൽടിഇ മോഡലിന് 21999 രൂപയും വൈ-ഫൈ മോഡലിന് 17999 രൂപയുമാണ് വില. ഗ്യാലക്‌സി ടാബ് എ7 ടാബ്‌ലെറ്റ്, Samsung.com ൽ പ്രീ-ബുക്ക് ചെയ്യാനും റീട്ടെയിൽ സ്റ്റോറുകളിലൂടെയും മുൻനിര ഓൺലൈൻ പോർട്ടലുകളിലൂടെയും വാങ്ങുവാനും സാധിക്കുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*