നിങ്ങളുടെ ആന്‍ഡ്രോയിഡ് ടിവിയിൽ ശരിയായി കാര്യങ്ങൾ പ്രവർത്തിക്കുന്നില്ലെങ്കിൽ ഉപകരണം റീസ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് പ്രശ്നം പരിഹരിക്കുവാന്‍ സാധിക്കും. ഇത് എങ്ങനെ ചെയ്യാമെന്ന് നമുക്ക് നോക്കാം. വളരെ ലളിതമായ പ്രക്രിയയാണ് ഇത്.
ആദ്യം, ടെലിവിഷന്‍റെ കസ്റ്റമൈസബിള്‍ ഹോം സ്‌ക്രീനിന്‍റെ മുകളിൽ വലത് കോണിലുള്ള “ഗിയർ” ഐക്കൺ തിരഞ്ഞെടുക്കാൻ നിങ്ങളുടെ റിമോട്ട് ഡി-പാഡ് ഉപയോഗിക്കുക.
ഗിയര്‍ ഐക്കണ്‍ തിരഞ്ഞെടുത്ത് സെറ്റിംഗ്സ് മെനു തുറക്കാം. ചില ആന്‍ഡ്രോയിഡ് ടിവി ഉപകരണങ്ങൾക്ക് മുകളിൽ “റീസ്റ്റാര്‍ട്ട്” ഉൾപ്പെടുന്ന “ക്വിക്ക് സെറ്റിംഗ്സ്” വിഭാഗം ഉണ്ടാകും. നിങ്ങൾക്ക് ഈ ഓപ്ഷൻ ഉണ്ടെങ്കിൽ, അത് തിരഞ്ഞെടുത്താല്‍ ഉപകരണം ഉടന്‍ റീസ്റ്റാര്‍ട്ട് ചെയ്യാം.
നിങ്ങൾക്ക് “ക്വിക്ക് സെറ്റിംഗ്സ്” വിഭാഗം ഇല്ലെങ്കിൽ, കുറച്ച് അധിക ഘട്ടങ്ങള്‍ ഇതിനായി ചെയ്യേണ്ടതായുണ്ട്. ആദ്യം, താഴേക്ക് സ്ക്രോൾ ചെയ്ത് “ഡിവൈസ് പ്രിഫറന്‍സസ്സ്” തിരഞ്ഞെടുക്കുക.
അടുത്തതായി, “എബൗട്ട്” ക്ലിക്ക് ചെയ്യുക.
നിങ്ങൾക്ക് ഇപ്പോൾ “റീസ്റ്റാര്‍ട്ട്” ഓപ്ഷൻ കാണാം. നിങ്ങളുടെ ആന്‍ഡ്രോയിഡ് ടിവി റീസ്റ്റാര്‍ട്ട് ചെയ്യുന്നതിനായി ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
ടെലിവിഷൻ സാവധാനം ഓഫ് ആകുകയും, തുടർന്ന് തനിയെ പ്രവര്‍ത്തന സജ്ജമാകുകയും ചെയ്യുന്നതാണ്.
Leave a Reply