ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്മിയില്‍ നിന്ന് ആദ്യമായി ഒരു വെയറബിള്‍ സ്മാർട്ട് ബാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു. കളർ ടച്ച് ഡിസ്‌പ്ലേ സവിശേഷതയോടുകൂടിയ ഫിറ്റ്‌നെസ് ബാൻഡില്‍ എളുപ്പത്തിൽ ചാർജ്ജുചെയ്യുന്നതിന് സംയോജിത യുഎസ്ബി പ്ലഗും നൽകിയിരിക്കുന്നു. കൂടാതെ, സാധാരണയുള്ള വെയറബിള്‍ ഡിവൈസിലേത് പോലെ റെഡ്മി സ്മാർട്ട് ബാൻഡും ഹൃദയമിടിപ്പ് നിരീക്ഷണവും സ്ലീപ്പ് ട്രാക്കിംഗും വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയില്‍ റെഡ്മി സ്മാർട്ട് ബാൻഡ് വില, ലഭ്യത
1599 രൂപ വില വരുന്ന ഈ വെയറബിള്‍ ഡിവൈസ് ആമസോൺ, മി.കോം, മി ഹോം സ്റ്റോറുകൾ, ഓഫ്‌ലൈൻ റീട്ടെയിലർമാർ എന്നിവയിലൂടെ വിൽപ്പനയ്‌ക്കെത്തും. കറുപ്പ്, നീല, പച്ച, ഓറഞ്ച് റിസ്റ്റ്ബാൻഡ് കളർ ഓപ്ഷനുകളിൽ ലഭ്യമാക്കിയിട്ടുള്ള റെഡ്മി സ്മാർട്ട് ബാൻഡ് ചൈനയിൽ ആണ് ആദ്യം അവതരിപ്പിക്കപ്പെട്ടത്.
റെഡ്മി സ്മാർട്ട് ബാൻഡ് സവിശേഷതകൾ
റെഡ്മി സ്മാർട്ട് ബാൻഡിൽ 1.08 ഇഞ്ച് കളർ എൽസിഡി പാനൽ ആണ് നല്‍കിയിരിക്കുന്നത്. ഇതിലെ ഒപ്റ്റിക്കൽ സെൻസര്‍ സവിശേഷത 24 മണിക്കൂർ ഹൃദയമിടിപ്പ് നിരീക്ഷിക്കാൻ പ്രാപ്തമാക്കുന്നു. അഞ്ച് പ്രൊഫഷണൽ സ്പോർട്സ് മോഡുകളും സ്ലീപ്പ് ട്രാക്കിംഗ് വിശകലനവും ഇത് നല്‍കുന്നു.
മി ബാൻഡ് 4 ന് സമാനമായി, റെഡ്മി സ്മാർട്ട് ബാൻഡിന് 5ATM റേറ്റുള്ള വാട്ടർ റെസിസ്റ്റന്‍റ് ബിൽഡ് ഉണ്ട്. അതിനാല്‍ ഈ വെയറബിള്‍ ഡിവൈസിന് 50 മീറ്റർ വരെ ആഴത്തിൽ 10 മിനിറ്റ് വരെ വെള്ളത്തെ പ്രതിരോധിക്കാൻ സാധിക്കും. അതിനാല്‍തന്നെ ആഴം കുറഞ്ഞ ജലാശയത്തിൽ കുളിക്കുമ്പോഴോ നീന്തുമ്പോഴോ ഈ ഡിവൈസ് ധരിക്കാം.
റെഡ്മി സ്മാർട്ട് ബാൻഡിന് ഒറ്റ ചാർജ്ജിൽ 14 ദിവസം വരെയാണ് ബാറ്ററി ചാര്‍ജ്ജ്. കസ്റ്റം ചാർജ്ജിന്‍റെ ആവശ്യകത ഒഴിവാക്കി യുഎസ്ബി പ്ലഗിനൊപ്പമാണ് പുതിയ വെയറബിൾ ലഭ്യമാക്കിയിരിക്കുന്നത്. ഇത് ഹുവായ് ബാൻഡ് 4, ഹോണർ ബാൻഡ് 5i എന്നിവയ്ക്ക് സമാനമായി പ്രവർത്തിക്കുന്നു.
50 ഓളം പേഴ്സണലൈസ്ഡ് വാച്ച് ഫെയ്‌സുകള്‍ പ്രീലോഡ് ചെയ്‌തിട്ടുള്ളതാണ് റെഡ്മി സ്മാർട്ട് ബാൻഡ്. ആന്‍ഡ്രോയിഡ്, ഐഓഎസ് ഉപകരണങ്ങളെ പിന്തുണയ്ക്കുന്നതിനാല്‍ ഉപയോക്താവിന് ആന്‍ഡ്രോയിഡ്/ഐഓഎസ് സ്മാര്‍ട്ട്ഫോണുമായി കണക്റ്റ് ചെയ്തുകൊണ്ട് അതില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ കാണാന്‍ സാധിക്കും.
Leave a Reply