ഫ്രാഞ്ചൈസി മോഡലിൽ രാജ്യത്തുടനീളം 50 എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ തുറക്കാൻ ഉദ്ദേശിക്കുന്നതായി സ്മാർട്ട് ഉപകരണ നിർമാതാക്കളായ റിയൽമി അറിയിച്ചു. റിയൽമി വൈസ് പ്രസിഡന്‍റും ഇന്ത്യയുടെയും യൂറോപ്പിന്‍റെയും റിയൽമി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മാധവ് ഷെത്ത്, റിയൽമി 7 സീരിസ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യയില്‍ ഔദ്യോഗികമായി അനാച്ഛാദനം ചെയ്യുന്ന വേളയിൽ സംസാരിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
റിയൽമി 7, റിയല്‍മി 7 പ്രോ എന്നീ സ്മാര്‍ട്ട്ഫോണുകളാണ് കമ്പനിയുടെ 7 സീരീസില്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. റിയൽമി 7 സ്മാർട്ട്‌ഫോണിന് മീഡിയാടെക് ഹീലിയോ ജി 95 ഗെയിമിംഗ് പ്രോസസ്സർ, 64 മെഗാപിക്സൽ ക്വാഡ് ക്യാമറ, ഫാസ്റ്റ് ചാർജ്ജിംഗ് സൗകര്യം എന്നീ ഫീച്ചറുകളാണ് ഉള്ളത്. 6 ജിബി റാമും 64 ജിബി ഇന്‍റേണൽ സ്റ്റോറേജും, 8 ജിബി റാമും128 ജിബി ഇന്‍റേണൽ സ്റ്റോറേജുമുള്ള രണ്ട് വേരിയന്‍റുകളിലുള്ള സ്മാര്‍ട്ട്ഫോണിന് യഥാക്രമം 14999, 16999 രൂപയാണ് വില.
റിയൽമി 7 പ്രോ സീരീസിലും സമാനമായ സവിശേഷതകളുണ്ട്, എന്നാൽ ഇതിന് ക്വാൽക്കം സ്‌നാപ്ഡ്രാഗൺ 720 ജി, സൂപ്പർ AMOLED ഡിസ്‌പ്ലേയാണ് നല്‍കിയിരിക്കുന്നത് 19999 രൂപയായിരിക്കും ഇതിന്‍റെ ആരംഭ വില.
1999 രൂപ വിലയുള്ള റിയൽ എം 1 സോണിക് ഇലക്ട്രിക് ടൂത്ത് ബ്രഷ് അവതരിപ്പിച്ച് കൊണ്ട് കമ്പനി ഇലക്ട്രിക് ടൂത്ത്ബ്രഷ് വിഭാഗത്തിലേക്ക് കൂടി പ്രവേശിച്ചിരിക്കുന്നു. ഒരു മിനിറ്റിൽ 34000 തവണ വരെ വൈബ്രേറ്റ് ചെയ്യാൻ കഴിയുന്ന സോണിക് മോട്ടറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
സെപ്റ്റംബർ 10 മുതൽ റിയൽമി 7 സീരീസ് സ്മാർട്ട്‌ഫോണുകൾ, ഇലക്ട്രിക് ടൂത്ത് ബ്രഷുകൾ എന്നിവയുടെ വിപണനം ഫ്ലിപ്കാർട്ടിൽ ആരംഭിക്കും. സെപ്റ്റംബർ 14 മുതൽ ആയിരിക്കും റിയൽമി 7 പ്രോ സീരീസ് ലഭ്യമാകുകയുള്ളൂ.
Leave a Reply