പോക്കോയുടെ എക്സ് സീരീസ് സ്മാർട്ട്ഫോണുകളിലെ ഏറ്റവും പുതിയ ഉൽപ്പന്നമായി പോക്കോ എക്സ്3 എന്‍എഫ്സി ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു. ക്വാഡ് റിയര്‍ ക്യാമറ, ഡിസ്പ്ലേയ്ക്ക് ചുറ്റുമായി സ്ലീം ബെസ്സലുകള്‍, ഒക്ടാകോര്‍ പ്രോസസ്സര്‍ തുടങ്ങിയ മികവുറ്റ സവിശേഷതകളുമായാണ് ഹാന്‍ഡ്സെറ്റ് അവതരിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ വഴി നടന്ന വെര്‍ച്ച്വല്‍ ഇവന്‍റിലൂടെയാണ് പുതിയ ഉപകരണത്തിന്‍റെ അവതരണം നടന്നത്.
പോക്കോ എക്സ്3 എന്‍എഫ്സി സവിശേഷതകള്‍
ആൻഡ്രോയ്ഡ് 10 അടിസ്ഥാനമാക്കിയുള്ള MIUI 12 ല്‍ ആണ് ഡ്യുവൽ സിം പിന്തുണയുള്ള പോക്കോ എക്സ്3 എന്‍എഫ്സി പ്രവർത്തിക്കുന്നത്. 120Hz റിഫ്രഷ് റെയ്റ്റോടുകൂടിയ 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിലുള്ളത്. കോര്‍ണിംഗ് ഗൊറില്ലാ ഗ്ലാസ് 5 സംരക്ഷണം ഡിസ്പ്ലേയ്ക്ക് നല്‍കിയിരിക്കുന്നു. പുതിയ ഒക്ടാകോര്‍ ക്വാല്‍കം സ്നാപ്പ്ഡ്രാഗണ്‍ 732G Soc, അഡ്രിനോ 618 ജിപിയു, 6ജിബി റാം എന്നിവയും ഇതിന്‍റെ സവിശേഷതകളാണ്.
ക്യാമറ സവിശേഷതകളുടെ കാര്യത്തിൽ 64MP സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ, 13MP സെന്‍സര്‍, 2MP ഡെപ്ത്ത് സെന്‍സര്‍, 2MP മാക്രോ ഷൂട്ടര്‍ എന്നിവ അടങ്ങിയ ക്വാഡ് ക്യാമറയാണ് പ്രധാന ശ്രദ്ധാകേന്ദ്രം. ഹോള്‍പഞ്ച് കട്ട്ഔട്ടില്‍ 20MP സെന്‍സറാണ് ഫ്രണ്ട് ക്യാമറയായി നൽകിയിരിക്കുന്നത്.
വൈ-ഫൈ, ബ്ലൂടൂത്ത്, 4G , ജിപിഎസ്/എ-ജിപിഎസ്, ഐആര്‍ ബ്ലാസ്റ്റര്‍, എന്‍എഫ്സി, 3.5mm ഹെഡ്ഫോണ്‍ ജാക്ക്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും നൽകിയിട്ടുള്ള പോക്കോ എക്സ്3 എന്‍എഫ്സി സ്മാര്‍ട്ട്ഫോണിന് 215 ഗ്രാം ഭാരമുണ്ട്.
വിലയും ലഭ്യതയും
6ജിബി റാം + 64ജിബി സ്റ്റോറേജ്, 6ജിബി റാം+ 128 ജിബി സ്റ്റോറേജ് വേരിയന്‍റില്‍ ലഭ്യമാക്കിയിട്ടുള്ള പൊക്കോ എക്സ്3 എന്‍എഫ്സിക്ക് യഥാക്രമം 19990, 23400 യൂറോയാണ് വിലകൾ. കോബാള്‍ട്ട് ബ്ലൂ, ഷൈഡോ ഗ്രേ നിറങ്ങളിൽ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാണ്. ഇന്ത്യയിലേക്കുള്ള സ്മാർട്ട്ഫോണിന്‍റെ ലഭ്യതയും വിലവിവരങ്ങളും ഇപ്പോൾ ലഭ്യമായിട്ടില്ല.
Leave a Reply