ഒപ്പോ വാച്ച് ലൈനപ്പിന് പുതിയൊരു കൂട്ടിച്ചേർക്കലായി ഒപ്പോ വാച്ച് ഇസിജി പതിപ്പ് ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നു. മാർച്ച് അവസാനം അവതരിപ്പിച്ച ഒപ്പോ വാച്ച് ചൈനീസ് കമ്പനിയുടെ ആദ്യത്തെ സ്മാർട്ട് വാച്ചാണ്. 46mm, 41mm സൈസ് വേരിയന്‍റുകളിൽ ആയിരുന്നു ഇത് ലഭ്യമായിരുന്നത്. എന്നാല്‍, ഒപ്പോ വാച്ച് ഇസിജി പതിപ്പ് 46mm വലുപ്പത്തിൽ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. സിംഗിൾ സ്റ്റെയിൻലെസ് സ്റ്റീൽ ഓപ്ഷനില്‍ തയ്യാറാക്കിയിരിക്കുന്ന പുതിയ വേരിയന്‍റ് സ്മാര്‍ട്ട് വാച്ചില്‍ അധിക ഇസിജി അല്ലെങ്കിൽ ഇലക്ട്രോകാർഡിയോഗ്രാം സവിശേഷത ഉള്‍പ്പെട്ടിരിക്കുന്നു.
ഒപ്പോ വാച്ച് ഇസിജി പതിപ്പ് സവിശേഷതകൾ
ഒപ്പോ വാച്ച് ഇസിജി പതിപ്പിന് സ്റ്റെയിൻലെസ് സ്റ്റീൽ ബോഡിയും റബ്ബർ സ്ട്രാപ്പും ഉണ്ട്. 402×476 പിക്‌സൽ റെസല്യൂഷനുള്ള 1.91 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ സവിശേഷതയോട് കൂടിയ ഈ വെയറബിള്‍ ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള കളര്‍ ഓഎസ്-ൽ പ്രവർത്തിക്കുന്നു. ആന്‍ഡ്രോയിഡ് 6 അല്ലെങ്കിൽ അതിലും ഉയര്‍ന്ന ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളുമായി ഇത് പൊരുത്തപ്പെടുന്നു. ക്വാൽകം സ്‌നാപ്ഡ്രാഗൺ വെയർ 2500 SoC യും അപ്പോളോ 3 കോ-പ്രോസസ്സറുമാണ് ഒപ്പോ വാച്ച് ഇസിജി പതിപ്പിന് കരുത്ത് പകരുന്നത്. 1 ജിബി റാമും 8 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട് വാച്ചിൽ 430mAh ബാറ്ററിയുണ്ട്, പതിവായി ഉപയോഗിക്കുമ്പോള്‍ 40 മണിക്കൂർ ബാറ്ററി ലൈഫും പവർ സേവർ മോഡിൽ ആണെങ്കില്‍ 21 ദിവസവും ബാറ്ററി ലൈഫ് ഇത് പ്രദാനം ചെയ്യുന്നുണ്ട്. കൂടാതെ, VOOC ഫാസ്റ്റ് ചാർജ്ജിംഗ് സാങ്കേതികവിദ്യയെയും ഇത് പിന്തുണയ്ക്കുന്നു.
ഒപ്പോ വാച്ച് ഇസിജി പതിപ്പിന് 5ATM/ IPX8 വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗ് ഉണ്ട്. ത്രീ-ആക്സിസ് ആക്‌സിലറോമീറ്റർ, എയർ പ്രഷർ സെൻസർ, ഗൈറോ സെൻസർ, ജിയോ മാഗ്നെറ്റിസം സെൻസർ, ഒപ്റ്റിക്കൽ ഹാർട്ട് റെയ്റ്റ് സെൻസർ, ആംബിയന്‍റ് ലൈറ്റ് സെൻസർ എന്നിവയാണ് ഇതിലെ മറ്റ് പ്രധാന സെന്‍സറുകള്‍.
ഉപയോക്താവിന്‍റെ ഹൃദയത്തിൽ നിന്നുള്ള ഇലക്ട്രിക് സിഗ്നൽ ഇസിജി രേഖപ്പെടുത്തുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, ബ്ലൂടൂത്ത്, എൻഎഫ്‌സി, ജിപിഎസ് / എ-ജിപിഎസ് എന്നിവയാണ് ഉൾപ്പെടുന്നത്.
ഒപ്പോ വാച്ച് ഇസിജി പതിപ്പിൽ സ്ലീപ്പ് ട്രാക്കിംഗ്, ഹൃദയമിടിപ്പ് നിരീക്ഷിക്കൽ, ആർത്തവചക്രം നിരീക്ഷിക്കൽ, ഓർമ്മപ്പെടുത്തലുകൾ എന്നീ ഫീച്ചറുകളും ഉള്‍പ്പെടുന്നു. ഇ-സിം പിന്തുണയുള്ള സ്മാർട്ട് വാച്ചിന് 45.5 ഗ്രാം ഭാരമാണ് ഉള്ളത്.
ഒപ്പോ വാച്ച് ഇസിജി പതിപ്പ് വില
ഒപ്പോ വാച്ച് ഇസിജി പതിപ്പിന് സിഎൻവൈ 2499 (ഏകദേശം 27000 രൂപ) വിലയുണ്ട്. നിലവില്‍ ചൈനീസ് വിപണിയില്‍ മാത്രമാണ് ഇത് വിൽപ്പനയ്‌ക്കെത്തിക്കുന്നത്.
ഇന്ത്യയുൾപ്പെടെയുള്ള ലോകരാജ്യങ്ങളിലേക്കുള്ള ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി പങ്കുവച്ചിട്ടില്ല. യഥാർത്ഥ ഒപ്പോ വാച്ച് ജൂലൈ മുതലാണ് ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയത്. ഒേപ്പോ വാച്ച് 41mm വേരിയന്‍റിന് 14990 രൂപയും. 46mm വേരിയന്‍റിന് 19990 രൂപയുമായിരുന്നു വില.
Leave a Reply