മോട്ടറോളയുടെ ബഡ്ജറ്റ് വിഭാഗത്തിലുള്ള പുതിയ ഇ-സീരീസ് സ്മാർട്ട്‌ഫോൺ മോട്ടോ ഇ7 പ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഡ്യുവൽ ക്യാമറ സജ്ജീകരണത്തിലുള്ള ഫോണിൽ ഒരു ക്വാൽകം സ്‌നാപ്ഡ്രാഗൺ ചിപ്പ്സെറ്റാണ് നല്‍കിയിട്ടുള്ളത്. 4 ജിബി റാമും 64 ജിബി ഇന്‍റേണൽ സ്റ്റോറേജും ആയ ഒരൊറ്റ വേരിയന്‍റിൽ മാത്രം ലഭ്യമായിട്ടുള്ള മോട്ടോ ഇ7 പ്ലസിന് 9499 രൂപയാണ് വില. സ്റ്റോറേജ് പരിധി ഉയര്‍ത്താന്‍ 512 ജിബി കാർഡുകൾ വരെ പിന്തുണയ്ക്കാൻ കഴിയുന്ന ഒരു ഹൈബ്രിഡ് സിം / മെമ്മറി കാർഡ് സ്ലോട്ട് കമ്പനി നൽകുന്നുണ്ട്. ബ്ലൂ, ഓറഞ്ച് നിറങ്ങളില്‍ ലഭ്യമായിട്ടുള്ള പുതിയ സ്മാർട്ട്‌ഫോൺ സെപ്റ്റംബർ മുതൽ ഫ്ലിപ്കാർട്ട് വഴി വിൽപ്പനയ്‌ക്കെത്തും. റെഡ്മി 9 പ്രൈം, സാംസങ് ഗ്യാലക്സി എം11, റിയൽമി നാർസോ 20 എന്നിവയാണ് മോട്ടോ ഇ7 പ്ലസിന്‍റെ ഇന്ത്യയിലെ എതിരാളികള്‍.
മോട്ടറോള ഇ7 പ്ലസിന്‍റെ സവിശേഷതകൾ
എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള പുതിയ മോട്ടറോള ഇ7 പ്ലസില്‍ മുൻ ക്യാമറ സ്ഥാപിക്കാൻ ഫോൺ ഒരു നോച്ച് ഉപയോഗിക്കുന്നു. പ്രകടനത്തിന്‍റെ കാര്യത്തിൽ, 1.8GHz വരെ ക്ലോക്ക് ചെയ്ത വേഗതയുള്ള ഒക്ടാ കോർ ക്വാൽകം സ്‌നാപ്ഡ്രാഗൺ 460 ചിപ്പ്സെറ്റ് ഉപകരണത്തിന് ലഭിക്കുന്നു. ഗ്രാഫിക് പ്രകടനത്തിനായി ചിപ്പ്സെറ്റിന് അഡ്രിനോ 610 ജിപിയു ലഭിക്കും. 21 മണിക്കൂർ വീഡിയോ സ്ട്രീമിംഗ് അല്ലെങ്കിൽ 107 മണിക്കൂർ മ്യൂസിക് സ്ട്രീമിംഗ് അല്ലെങ്കിൽ 15 മണിക്കൂർ വെബ് ബ്രൗസിംഗ് നൽകുവാന്‍ പര്യാപ്തമായ 5000mAh ബാറ്ററി യൂണിറ്റ് ഇതിലുള്ളത് എന്ന് കമ്പനി അവകാശപ്പെടുന്നു.
ഒപ്റ്റിക്സ് വിഭാഗത്തിൽ, ഫോൺ ഒരു ഇരട്ട ക്യാമറ സജ്ജീകരണം അവതരിപ്പിക്കുന്നു. 2mp സെക്കന്‍ഡറി യൂണിറ്റുമായി ജോടിയാക്കിയ 48mp യൂണിറ്റാണ് പ്രൈമറി ലെൻസ്. പ്രാഥമിക ക്യാമറ സജ്ജീകരണത്തിന് കീഴിൽ ഫിംഗർപ്രിന്‍റ് സെൻസർ ഉപകരണത്തിന്‍റെ സവിശേഷതയാണ്. മുൻവശത്തെ സ്‌നാപ്പറിൽ 8mp ലെൻസ് ഒരു നോച്ചിൽ സ്ഥാപിച്ചിരിക്കുന്നു.
3.5mm ഹെഡ്‌ഫോൺ ജാക്ക്, മൈക്രോ യുഎസ്ബി പോർട്ട്, ബ്ലൂടൂത്ത് 5.0 എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ഫോണില്‍ ഒരു ഡെഡിക്കേറ്റഡ് ഗൂഗിള്‍ അസിസ്റ്റന്‍റ് ബട്ടണും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Leave a Reply