ഇരട്ട സ്ക്രീൻ ഫോണുകളുടെ ലോകത്തേക്ക് ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം രൂപകൽപ്പനയുമായി എത്തുകയാണ് എൽജിയുടെ പുതിയ ഹാൻഡ്സെറ്റ് എൽജി വിംഗ്. ടെക്നോളജി ഭീമനായ എൽജി ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുന്ന വിംഗ് ഫോണിന് റെട്ടേറ്റിംഗ് ഡിസ്പ്ലേ ഉണ്ടായിരിക്കും. ഇത് തുറക്കുമ്പോൾ T ആകൃതി ലഭിക്കുമെന്ന് പറയുന്നു.
യാത്രയ്ക്കിടയിൽ ഫോൺ കാറിലും മറ്റും വച്ച ശേഷം ഒരു സ്ക്രീൻ നാവിഗേഷനായും മറ്റൊരു സ്ക്രീൻ പാട്ടു കേൾക്കാനുമായി ഉപയോഗിക്കാം. മറ്റൊരു പ്രധാന സ്ക്രീനിൽ വീഡിയോകൾ ദൃശ്യമാകും. എന്നാൽ രണ്ടാമത്തെ സ്ക്രീൻ എങ്ങനെയാണ് പുറത്തെടുക്കുന്നത് എന്നകാര്യം ഇപ്പോഴും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഫോണിന് 6.8 ഇഞ്ച് വലിപ്പമുള്ള പ്രധാന സ്ക്രീനും 4 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്ക്രീനും ഉണ്ടായിരിക്കുമെന്നാണ് സൂചന. ക്വാൽകം സ്നാപ്ട്രാഗൺ 700 സീരീസ് പ്രോസസ്സർ, 5G സാങ്കേതികവിദ്യ, 64mp ക്യാമറ എന്നീ സവിശേഷതകളുള്ള എൽജി വിംഗ് ഒക്ടോബറിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏകദേശം 1000 ഡോളർ ആയിരിക്കാം ഇതിന്റെ വില.
Leave a Reply