ടെക് ഭീമനായ ഗൂഗിളിന്‍റെ വീഡിയോ ചാറ്റ് പ്ലാറ്റ്ഫോമായ ഗൂഗിൾ മീറ്റ് സെപ്റ്റംബർ 30 ന് ശേഷം മീറ്റിന്‍റെ സൗജന്യ പതിപ്പുകളില്‍ മീറ്റിംഗ് സമയം 60 മിനിറ്റായി പരിമിതപ്പെടുത്തുകയാണ്. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 30 വരെ മാത്രമേ ഗൂഗിള്‍ അക്കൗണ്ട് ഉള്ള ആര്‍ക്കും ഗൂഗിള്‍ മീറ്റില്‍ സൗജന്യമായി അക്കൗണ്ട് തുടങ്ങാനും 100 അംഗങ്ങളെ വരെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുപ്പിക്കുവാനും സാധിക്കൂ.
ജിസ്യൂട്ട്, ജിസ്യൂട്ട് ഫോര്‍ എജ്യുക്കേഷന്‍ ഉപയോക്താക്കള്‍ക്കുള്ള അഡ്വാന്‍സ്ഡ് ഫീച്ചറുകളുടെ ഭാഗമായ വീഡിയോ കോണ്‍ഫറന്‍സില്‍ 250 പേരെ ഉള്‍പ്പെടുത്തുക, ഒരൊറ്റ ഡൊമൈനില്‍ ഒരു ലക്ഷം ആളുകളിലേക്ക് ലൈവ് സ്ട്രീം ചെയ്യുക, മീറ്റിംഗുകള്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് റെക്കോര്‍ഡ് ചെയ്യുക തുടങ്ങിയ സൗകര്യങ്ങളും സെപ്റ്റംബര്‍ 30 ന് ശേഷം ലഭ്യമാകുകയില്ല.
സാധാരണയായി ജിസ്യൂട്ടിന്‍റെ “എന്‍റർപ്രൈസ്” ശ്രേണിയിൽ മാത്രം ലഭ്യമായിരുന്ന ഈ ഫീച്ചറുകള്‍ക്ക് പ്രതിമാസം ഒരാള്‍ക്ക് 25 ഡോളര്‍ (1842 രൂപ) ചിലവ് വരുന്നുണ്ട്. ഈ ഫീച്ചറുകള്‍ എല്ലാ ജിസ്യൂട്ട്, ജിസ്യൂട്ട് ഫോര്‍ എജ്യുക്കേഷന്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കിയതോടെ പ്രതിദിന ഉപയോഗം 30 ഇരട്ടിയായി വര്‍ധിക്കുകയും മീറ്റിംഗുകളുടെ സമയം പ്രതിദിനം 3000 കോടി മിനിറ്റുകളായി വര്‍ധിക്കുകയും ചെയ്തിരുന്നു.
Leave a Reply