ഗൂഗിളിന്‍റെ ജനപ്രിയ നാവിഗേഷൻ ആപ്ലിക്കേഷനായ ഗൂഗിള്‍മാപ്സ് ആപ്പിൾ വാച്ചിൽ തിരിച്ചെത്തി. ഗൂഗിൾ മാപ്‌സ് തിരികെ ആപ്പിൾ വാച്ചിലേക്ക് കൊണ്ടുവരുമെന്ന് ഓഗസ്റ്റ് മുതൽ നൽകിയ വാഗ്ദാനമാണ് ഗൂഗിൾ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ആപ്പിള്‍ വാച്ചില്‍ മുൻകൂട്ടി സേവ് ചെയ്തിട്ടുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രയുടെ ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങള്‍ നൽകുന്ന സവിശേഷതയാണ് ഇതില്‍ ലഭ്യമാകുന്നത്. ആപ്പിള്‍ വാച്ചില്‍ 2015ല്‍ ആണ് ഗൂഗിൾ മാപ്‌സ് ആദ്യമായി ലഭ്യമായത്, പക്ഷേ എന്തുകൊണ്ടെന്ന് വിശദീകരിക്കാതെ ഗൂഗിള്‍ ആപ്ലിക്കേഷൻ നീക്കംചെയ്യുകയാണ് ഉണ്ടായത്. 2017 മുതൽ ഇത് ഡൗൺലോഡ് ചെയ്യാൻ സാധിച്ചിരുന്നില്ല.
ആപ്പിൾ വാച്ചിലേക്ക് പുതിയ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിന്, ആദ്യം ഐഫോണിലെ ഗൂഗിള്‍ മാപ്‌സ് ആപ്ലിക്കേഷൻ ഏറ്റവും പുതിയ പതിപ്പായ 5.52 ലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. വാച്ച് ഓഎസ് ആപ്ലിക്കേഷനില്‍ വാച്ച് ഓഎസ് 5 അല്ലെങ്കിൽ അതിനുശേഷമുള്ള ഓഎസ് ആവശ്യമാണ്.
Leave a Reply