തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓട്ടോ കംപ്ലീറ്റ്സ് നീക്കംചെയ്ത് ഗൂഗിള്‍ സേര്‍ച്ച്

google auto complete

തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ഗൂഗിൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓട്ടോ കംപ്ലീറ്റ്സ് ഓഫാക്കുമെന്ന് അറിയിച്ചു. സേര്‍ച്ച് ബോക്സില്‍ കുറച്ച് വാക്കുകൾ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ ആ വിഷയവുമായി ബന്ധപ്പെട്ട പ്രിഡിക്ഷനുകള്‍ നല്‍കി തിരയല്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന സവിശേഷതയാണ് ഓട്ടോ കംപ്ലീറ്റ്സ്.
ഗൂഗിള്‍ അതിന്‍റെ സേര്‍ച്ച് ഫലങ്ങളുടെയും വാർത്താ ഉൽ‌പ്പന്നങ്ങളുടെയും ഗുണനിലവാരവും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിച്ചു. നവംബറില്‍ യുഎസ് തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഗൂഗിളിന്‍റെ ഈ നീക്കം.

“നിങ്ങൾക്ക് ഫോണിലൂടെ വോട്ടുചെയ്യാം”, “നിങ്ങൾക്ക് ഫോണിലൂടെ വോട്ടുചെയ്യാൻ കഴിയില്ല”, അല്ലെങ്കിൽ ഏതെങ്കിലും കക്ഷിക്കും സ്ഥാനാർത്ഥിക്കും “സംഭാവന നൽകുക” എന്ന് തുടങ്ങിയിട്ടുള്ള പ്രിഡിക്ഷനുകള്‍ ഓട്ടോ കംപ്ലീറ്റ്സിൽ ദൃശ്യമാകില്ല. എന്നിരുന്നാലും, ഉപയോക്താക്കൾക്ക് അവർ ഇഷ്ടപ്പെടുന്നതെന്തും തിരയാനും ഫലങ്ങൾ കണ്ടെത്താനും സാധിക്കുന്നതാണ്.

ഉപയോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള വിവരങ്ങൾ നൽകുന്നത് ഉറപ്പാക്കുന്നതിനായി സേര്‍‍ച്ചില്‍ പുതിയ അപ്ഡേഷനുകളും ഗൂഗിള്‍ പ്രഖ്യാപിച്ചു. ആശങ്കയുളവാക്കുന്നതരത്തിലുള്ള വിവരങ്ങളെ സജീവമായി നിരീക്ഷിക്കാനും തിരിച്ചറിയാനും സാധിക്കുന്ന ഒരു ഇന്‍റലിജൻസ് ഡെസ്ക് കമ്പനി വികസിപ്പിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളും പ്രതിസന്ധികളും, ബ്രേക്കിംഗ് ന്യൂസ് മൊമെന്‍റുകളും, കോവിഡ് പോലുള്ള നിലവിലുള്ള വിഷയങ്ങളിലെ സമീപകാല സംഭവവികാസങ്ങളും ഉൾപ്പെടുന്ന വാർത്താ സംഭവങ്ങൾ 24/7 നിരീക്ഷിക്കുന്ന ആഗോള വിശകലന സംഘമാണ് ഇന്‍റലിജൻസ് ഡെസ്ക്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*