മുന്‍പ് ഉണ്ടായിരുന്ന ഫൈന്‍ഡ് മൈ ഐഫോൺ, ഫൈന്‍ഡ് മൈ ഫ്രണ്ട്സ് എന്നിവയുടെ സംയോജനമായിട്ടാണ് ആപ്പിൾ ഫൈൻഡ് മൈ ആപ്പ് അവതരിപ്പിച്ചത്. ഏതൊരു ആപ്പിൾ ഉപകരണങ്ങളും കണ്ടെത്താൻ നിങ്ങൾക്ക് ഫൈന്‍ഡ് മൈ ആപ്പ് ഉപയോഗിക്കാം. ഉപകരണം ഇരിക്കുന്ന സ്ഥലം കണ്ടെത്തിതരുകയും നിങ്ങൾ എത്തുന്നതുവരെ ഉപകരണം ലോക്ക് ചെയ്യുവാനുമുള്ള സൗകര്യം ഇതില്‍ ലഭ്യമാണ്.
നിങ്ങളുടെ ഐഫോണ്‍, ഐപാഡ് അല്ലെങ്കിൽ ഐപോഡ് ടച്ച് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ, സ്വീകരിക്കേണ്ട ആദ്യ ഘട്ടം മറ്റൊരു ഉപകരണം ഉപയോഗിച്ച് ഫൈന്‍ഡ് മൈ എന്നതിലേക്ക് പ്രവേശിക്കുക എന്നതാണ്. ഇത് ചെയ്യുവാനായി സാധാരണയായി രണ്ട് ഓപ്ഷനുകൾ ഉണ്ട്.
- നിങ്ങളുടെ ആപ്പിൾ ഉപകരണങ്ങളിൽ മറ്റൊന്ന് ഉപയോഗിക്കുക
നിങ്ങൾക്ക് ഒന്നിൽ കൂടുതൽ ആപ്പിൾ ഉപകരണങ്ങൾ സ്വന്തമായുണ്ടെങ്കിൽ, കാണാതായ ഐഫോൺ, ഐപാഡ് അല്ലെങ്കിൽ ഐപോഡ് ടച്ച് കണ്ടെത്തുന്നതിന് ശേഷിക്കുന്ന ഉപകരണങ്ങളിൽ നിന്ന് ഫൈൻഡ് മൈ ഉപയോഗിക്കാം.
ഐഓഎസ്, ഐപാഡ്ഓഎസ്, അല്ലെങ്കിൽ മാക്ഓഎസ് എന്നിവയിൽ പ്രവർത്തിക്കുന്ന ഏത് ഉപകരണത്തിലും സ്റ്റോക്ക് ആപ്ലിക്കേഷനായി മൈ ഫൈന്‍ഡ് ആപ്ലിക്കേഷൻ ലഭ്യമാണ്. നിങ്ങൾക്ക് ഇത് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, സ്പോട്ട് ലൈറ്റ് സേര്‍ച്ച് ഫംഗ്ഷന് ഉപയോഗിക്കുക.
ഫൈന്‍ഡ് മൈ ആപ്ലിക്കേഷന്‍ തുറന്നതിനുശേഷം, നിങ്ങളുടെ ആപ്പിൾ ഐഡി അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്തിരിക്കുന്ന എല്ലാ ആപ്പിൾ ഉപകരണങ്ങളും കാണാൻ ഡിവൈസ് ടാബിലേക്ക് പോകുക.
- ഏത് ഉപകരണത്തിൽ നിന്നും ഐക്ലൗഡ് വെബ്സൈറ്റ് ഉപയോഗിക്കുക
ഫൈന്‍ഡ് മൈ ഉപയോഗിക്കുവാന്‍ നിങ്ങൾക്ക് മറ്റൊരു ആപ്പിൾ ഉപകരണം ഇല്ലെങ്കിൽ, പകരം ഐക്ലൗഡ് വെബ്സൈറ്റ് ആക്സസ്സ് ചെയ്യുന്നതിന് ആപ്പിൾ ഇതര ഉപകരണം ഉപയോഗിക്കാം. ഇതിനായി നിങ്ങൾ മറ്റൊരാളുടെ ഉപകരണം ഉപയോഗിച്ചാലും പ്രശ്നമില്ല, അതിനുശേഷം സൈൻ ഔട്ട് ചെയ്യാൻ നിങ്ങൾ ഓർമ്മിക്കണമെന്നു മാത്രം.
നിങ്ങൾ ചെയ്യേണ്ടത് ഏതെങ്കിലും ഉപകരണത്തിലോ കംപ്യൂട്ടറിലോ ഏതെങ്കിലും വെബ് ബ്രൗസർ തുറന്ന് icloud.com ലേക്ക് സൈൻ ഇൻ ചെയ്യാൻ നിങ്ങളുടെ ആപ്പിൾ ഐഡി ഉപയോഗിക്കുക.
പ്രവേശിച്ചതിനുശേഷം, നിങ്ങളുടെ കണക്റ്റ് ചെയ്ത എല്ലാ ആപ്പിൾ ഉപകരണങ്ങളും കാണുന്നതിന് ഫൈന്‍ഡ് ഐഫോണ്‍ ബട്ടൺ ക്ലിക്ക് ചെയ്യുക. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഉപകരണങ്ങൾ കണ്ടെത്തുന്നതിന് ആവശ്യമായ എല്ലാ സവിശേഷതകളും മൈ ഫൈന്‍ഡ് എന്ന ആപ്ലിക്കേഷന്റെ ഈ വെബ് പതിപ്പ് വാഗ്ദാനം ചെയ്യുന്നു.
നിങ്ങളുടെ ഉപകരണം അവസാനമായി കാണപ്പെട്ട സ്ഥാനം കാണുക.
ഫൈൻഡ് മൈ തുറന്ന് ആപ്പിൾ ഐഡി അക്കൗണ്ടിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ എല്ലാ ഉപകരണങ്ങളുടെയും സ്ഥാനം കാണിക്കുന്ന ഒരു മാപ്പ് ദൃശ്യമാകും. ആപ്പിൾ ഐഡിയിലേക്ക് കണക്റ്റ് ചെയ്തിരിക്കുന്ന ഏതൊരു ഐഫോൺ, ഐപാഡ്, ഐപോഡ് ടച്ച്, മാക് അല്ലെങ്കിൽ എയർപോഡുകളുടെ ഒരു കൂട്ടം മാപ്പിൽ സ്വന്തം പിൻ ഉപയോഗിച്ച് ദൃശ്യമാക്കാം.
ഉപകരണങ്ങളുടെ ഏകദേശ സ്ഥാനം കണ്ടെത്താൻ സേവനം വൈ-ഫൈ, ബ്ലൂടൂത്ത് സിഗ്നലുകൾ ഉപയോഗിക്കുന്നു. ലൊക്കേഷൻ സാധാരണയായി ഏതാനും നൂറ് അടിയിൽ കൃത്യമാണ്.
എന്നിരുന്നാലും, ഫൈൻഡ് മൈ നിങ്ങളുടെ ഐഫോണിനെ ഓഫ്ലൈനായി കാണിക്കുന്നുവെങ്കിൽ, ഫംഗ്ഷന് ഡിവൈസ് അവസാനമായി ഉണ്ടായിരുന്ന സ്ഥാനം മാത്രമേ കാണിക്കാൻ സാധിക്കൂ. നിങ്ങളുടെ ഉപകരണം ബാറ്ററി തീർന്നാൽ അല്ലെങ്കിൽ ആരെങ്കിലും അത് ഓഫാക്കിയാൽ ഫൈന്‍ഡ് മൈ ആപ്പിൽ കറുത്ത സ്ക്രീൻ ഉപയോഗിച്ചായിരിക്കും ഓഫ്ലൈൻ ഉപകരണങ്ങൾ കാണിക്കുക .
നിങ്ങളുടെ നഷ്ടമായ ഉപകരണത്തിന്റെ ക്രമീകരണങ്ങളിൽ മൈ ഐഫോൺ, ഐപാഡ് അല്ലെങ്കിൽ ഐപോഡ് ടച്ച് ഓണാക്കിയിട്ടുണ്ടെങ്കിൽ മാത്രമേ ഫൈന്‍ഡ് മൈ ലഭ്യമാകൂ. ആപ്പിൾ ഡിഫോള്‍ട്ടായി ഈ ഓപ്ഷൻ പ്രാപ്തമാക്കുന്നു, പക്ഷേ ചില സമയങ്ങളിൽ നമ്മള് അറിയാതെ ആപ്പിൾ ഐഡിയിൽ നിന്ന് സൈൻ ഔട്ട് ആയിട്ടുണ്ടെങ്കില്‍ ഈ ഫീച്ചര്‍ ഓഫായിട്ടുണ്ടാകും. അതിനാല്‍ ഈ ഫീച്ചര്‍ എപ്പോഴും ഓണ്‍ ആയിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.
Leave a Reply