
പ്രമുഖ ലാപ്ടോപ്പ് നിർമാതാക്കളായ ഡെൽ മറ്റൊരു പുതിയ ഗെയിമിംഗ് ലാപ്ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 15 ഇഞ്ച് എഫ്എച്ച്ഡി ആന്റി-ഗ്ലെയർ ഡിസ്പ്ലേയും കനംകുറഞ്ഞ പ്രൊഫൈലുകളുമുള്ള ഡെൽ ജി7 15 7500 ആണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇന്റലിന്റെ പത്താം തലമുറ കോർ പ്രോസസ്സറുകളും എൻവിഡിയ ജിഫോഴ്സ് ആർടിഎക്സ് ഗ്രാഫിക്സ് കാർഡും ലാപ്ടോപ്പിന് കരുത്തേകുന്നു. ഉപകരണം ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ചില ഓഫ്ലൈൻ സ്റ്റോറുകളിലും വിൽപ്പനയ്ക്ക് ലഭ്യമാണ്.
ഡെൽ ജി7 15; വിലയും ലഭ്യതയും
16 ജിബി റാം, 1 ടിബി എസ്എസ്ഡി വരെയുള്ള കോർ ഐ7 വേരിയന്റിലും 16 ജിബി റാമും 1 ടിബി എസ്എസ്ഡിയുമുള്ള കോർ ഐ9 വേരിയന്റിലുമായി രണ്ട് വ്യത്യസ്ത വേരിയന്റുകളിലാണ് ജി7 15 അവതരിപ്പിച്ചിരിക്കുന്നത്. കോർ ഐ7 വേരിയന്റിന് 161990 രൂപയും കോർ ഐ9 ന് 207990 രൂപയുമാണ് വില. മിനറൽ ബ്ലാക്ക് കളര്‍ ഓപ്ഷനില്‍ ലഭ്യമായിട്ടുള്ള പുതിയ ലാപ്ടോപ്പുകള് ഫ്ലിപ്കാർട്ട്, ഡെൽ എക്സ്ക്ലൂസീവ് സ്റ്റോറുകൾ ഉൾപ്പെടെയുള്ള ചില ഓഫ്ലൈൻ സ്റ്റോറുകളിലുടെയാണ് വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്.
ഡെൽ ജി7 15; സവിശേഷതകള്‍
ഗെയിമിംഗ് ലാപ്ടോപ്പ് ആയിരുന്നിട്ടും ഡെൽ ജി7 15 അതിന്റെ എതിരാളികളേക്കാൾ നേര്‍മ്മയായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിൻഡോസ് 10 പ്രീ ഇൻസ്റ്റാൾ ചെയ്തതാണ് ലാപ്ടോപ്പ്. 1920×1080 പിക്സൽ റെസല്യൂഷനുള്ള 15 ഇഞ്ച് ഫുൾ എച്ച്ഡി സ്ക്രീനാണ് ഡെൽ ജി7 15 അവതരിപ്പിക്കുന്നത്. 300Hz ന്റെ ഉയർന്ന റിഫ്രഷ് റെയ്റ്റാണ് ഇതിലുള്ളത്.
ഏറ്റവും പുതിയ പത്താം തലമുറ ഇന്റൽ കോർ ഐ9-10885 എച്ച് ഒക്ടാ കോർ പ്രോസസ്സറാണ് ലാപ്ടോപ്പിന് കരുത്ത് പകരുന്നത്. എൻവിഡിയ ജിഫോഴ്സ് ആർടിഎക്സ് ഗ്രാഫിക്സ് കാർഡും 8ജിബി ജിഡിഡിആർ 6 റാമുമായി ജോടിയാക്കിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത്, ഇഥർനെറ്റ് എന്നിവ ഉൾപ്പെടുന്നു. 4 യുഎസ്ബി പോർട്ടുകൾ, എച്ച്ഡിഎംഐ പോർട്ട്, മൾട്ടി കാർഡ് സ്ലോട്ട്, ഹെഡ്ഫോൺ, മൈക്ക് കോംബോ ജാക്ക്, ആർജെ 45 (ലാൻ) പോർട്ടുകൾ എന്നിവയും ഇതില്‍ ലഭ്യമാണ്. ഡെൽ ജി7 15 ൽ 86Whr, 6 സെൽ ബാറ്ററി, 240W എസി അഡാപ്റ്റര്‍ എന്നിവയും ഉള്‍പ്പെട്ടിരിക്കുന്നു.
Leave a Reply