
ജൂണില്‍ നടന്ന WWDC 2020ന് ശേഷം ഈ വർഷം നടക്കുന്ന രണ്ടാമത്തെ വലിയ ആപ്പിൾ ഇവന്റില്‍ ആപ്പിൾ വാച്ചിന്റെയും ഐപാഡിന്റെയും പുതിയ പതിപ്പുകൾ അവതരിപ്പിച്ചു. പുതിയ വാച്ച് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിൾ വാച്ച് സീരിസ്6, വാച്ച് എസ്ഇ എന്നിവയുടെ അവതരണത്തോടുകൂടി ആപ്പിളിന്റെ വെയറബിള്‍ ഡിവൈസിലേക്ക് പുതിയ കൂടിചേരലുകളാണ് നടന്നിരിക്കുന്നത്.
പുതിയ ആപ്പിള്‍ വാച്ച് സീരിസ്6-ന് ഉപയോക്താവിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് കൈത്തണ്ടയിൽ നിന്ന് ഏത് സമയവും എവിടെവച്ചും അളക്കുവാന്‍ സാധിക്കുന്നതാണ്. സീരീസ് 6 വാച്ച് എല്ലായ്പ്പോഴും ഓൺ ഡിസ്പ്ലേ നിലനിർത്തുന്നു, ഇത് ഇപ്പോൾ 2.5 മടങ്ങ് തിളക്കമുള്ളതാണെന്ന് ആപ്പിൾ പറയുന്നു. നിലവിലെ ഐഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്ന ആപ്പിളിന്റെ എ 13 ബയോണിക് ചിപ്സെറ്റിനെ അടിസ്ഥാനമാക്കിയുള്ള ഡ്യുവൽ കോർ പ്രോസസ്സറുള്ള പുതിയ ആപ്പിൾ എസ് 6 ചിപ്പിലാണ് ഇത് പ്രവർത്തിക്കുന്നത്. ഇത് ആപ്പിള്‍ വാച്ചിനായി ഒപ്റ്റിമൈസ് ചെയ്തതാണ്.
വാച്ച് സീരിസ് 6
ആപ്പിൾ വാച്ച് സീരീസ് 6 മുൻപതിപ്പുകളെ പോലെ മെച്ചപ്പെട്ട ഡിസ്പ്ലേ ആണ് നൽകുന്നത്. GMT, കൗണ്ട്ഡൗണ്‍, മെമ്മോജി ഫെയ്സ് തുടങ്ങിയ വാച്ച് ഫെയ്സുകളാണ് ഇതില്‍ ഉള്ളത്. ആപ്പിൾ വാച്ചിൽ ഫാമിലി സെറ്റപ്പ് ഫീച്ചര്‍ ലഭ്യമായിട്ടുണ്ട്. ഇത് ഐഫോണ്‍ ഉപയോഗിച്ച് നിങ്ങളുടെ കുട്ടികളുടെ ആപ്പിൾ വാച്ച് സജ്ജമാക്കാൻ സഹായിക്കും. ഫാമിലി ഫീച്ചറുകൾ ഉപയോഗിച്ച്, മറ്റ് ഫോണുകളിൽ നിന്നും ആപ്പിൾ വാച്ച് ജോടിയാക്കാം. എന്നാലും മുഴുവൻ സജ്ജീകരണവും നിയന്ത്രിക്കാന്‍ ഒരു ഐഫോണ്‍ ആവശ്യമാണ്.
സർഫിങ്, ഫോട്ടോഗ്രഫി എന്നിവയുൾപ്പെടെയുള്ള വ്യത്യസ്ത ഉപയോഗങ്ങൾക്കായി വാച്ച്ഫെയ്സുകൾ വികസിപ്പിക്കുന്നതിന് വാച്ച് ഓഎസ് 7 ഡെവലപ്പർമാർക്ക് കൂടുതൽ ടൂളുകൾ നൽകുന്നുണ്ട്.
റീസൈക്കിൾ ചെയ്തതും പരിസ്ഥിതി സൗഹൃദവുമായ മെറ്റീരിയലുകള്‍ ഉപയോഗിച്ചുമാണ് വാച്ച് സീരിസ് 6 രൂപപ്പെടുത്തിയിരിക്കുന്നത്. ആപ്പിൾ വാച്ച് 6 സീരീസിന്റെ വില ആരംഭിക്കുന്നത് 399 ഡോളറിലാണ്.
വാച്ച് എസ്ഇ
വാച്ച് എസ്ഇ ആപ്പിൾ വാച്ച് സീരീസ് 3 ന്റെ നവീകരിച്ച പതിപ്പാണെന്നും കണക്കാക്കാം. ആപ്പിൾ വാച്ച് സീരിസ് 5 ചിപ്സെറ്റ് ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. വാച്ച് സീരിസ് 6-ല്‍ ലഭ്യമായത് പോലെ ഫാമിലി സെറ്റപ്പ് ഉൾപ്പെടെ എല്ലാ പുതിയ സവിശേഷതകളും ഇതിൽ ലഭ്യമാണ്. വാച്ച് ഓഎസ് സോഫ്റ്റ്വെയറില് പ്രവർത്തിക്കുന്ന വാച്ച് എസ്ഇ-യ്ക്ക് തുടക്ക വില 279 ഡോളറാണ്.
ഇന്ത്യയിൽ ആപ്പിൾ വാച്ച് സീരീസ് 6(ജിപിഎസ്) വേര്‍ഷന്‍ 40900 രൂപയും ആപ്പിൾ വാച്ച് സീരിസ്6 (ജിപിഎസ്+സെല്ലുലാര്‍) വേര്‍ഷന്‍ 49900 രൂപയുമാണ് വില. എന്നാൽ പുതിയ ആപ്പിൾ വാച്ചുകൾ ഇന്ത്യയിൽ എന്നുമുതൽ ലഭ്യമാകുമെന്നുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല.
Leave a Reply