ആൻഡ്രോയ്ഡ് 11ന്‍റെ സ്റ്റെബിള്‍ പതിപ്പ് ഗൂഗിൾ പുറത്തിറങ്ങി. എപ്പോഴത്തെയും പോലെ പിക്സൽ ഫോണുകളിലാണ് പുതിയ ഓഎസ് ആദ്യം എത്തിയിരിക്കുന്നത്. പിക്സല്‍ 2 മുതൽ പിക്സല്‍ 4 എക്സ് എല്‍ വരെയുള്ള ഗൂഗിൾ ഫോണുകളിലാണ് ഓഎസ് അവതരിപ്പിച്ചിരിക്കുന്നത്. 2019 ജൂണിലാണ് സോഫ്റ്റ്‌വെയറിന്‍റെ ബീറ്റാ പതിപ്പ് ആദ്യം അവതരിപ്പിച്ചത്.
പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിനേക്കാളുപരി നിലവിലുള്ള ഫീച്ചറുകൾക്ക് കൂടുതൽ മെച്ചപ്പെടുത്തലുകള്‍ നടത്തിയാണ് ആൻഡ്രോയ്ഡ് 11 അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മൾട്ടിടാസ്കിംഗ് മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ അപ്ഡേറ്റുകള്‍ വരുത്തുന്നുവെന്നും ഒറ്റത്തവണ ആപ്ലിക്കേഷൻ അനുമതികൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയിൽ കൂടുതൽ നിയന്ത്രണം നൽകുന്നതുമാണ് പുതിയ അപ്ഡേറ്റ് എന്ന് ഗൂഗിള്‍ പറഞ്ഞു. കൂടാതെ,ഇത് ആന്‍ഡ്രോയ്ഡിലേക്ക് ഒരു ബില്‍റ്റ്-ഇന്‍ സ്‌ക്രീൻ റെക്കോർഡിംഗും നൽകുന്നു.
ഷവോമി, ഒപ്പോ, വൺപ്ലസ്, റിയൽമി ഫോണുകളില്‍ പുതിയ സോഫ്റ്റ്‌വെയറിന്‍റെ ബീറ്റാ അപ്ഡേറ്റ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. മറ്റ് ബ്രാൻഡുകളുടെ ഫോണുകളിൽ നിന്ന് വ്യത്യസ്തമായി ചില അധിക സൗകര്യങ്ങൾ പിക്സല്‍ ഫോണുകളിൽ ലഭ്യമാകാറുണ്ട്. ആന്‍ഡ്രോയിഡ് 11 ഓക്സിജന്‍ ഓഎസിന്‍റെ ബീറ്റാ വേര്‍ഷന്‍ വണ്‍പ്ലസ് 8 സീരിസ് ഉപയോക്താക്കൾക്ക് ഇപ്പോൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഒപ്പോ ഫൈന്‍ഡ് എക്സ്2 സീരിസ് ഉപയോക്താക്കള്‍ക്ക് മൂന്നു ദിവസങ്ങൾ കൂടി കഴിഞ്ഞതിനുശേഷമേ ഇതിന്‍റെ ഡൗണ്‍ലോഡിംഗ് സാധ്യമാവുകയുള്ളൂ. കൂടാതെ റിയൽമി എക്സ്50 പ്രോയുടെ 100 ഉപയോക്താക്കള്‍ക്ക് മാത്രമേ ആൻഡ്രോയ്ഡ് 11 ബീറ്റാ പരീക്ഷിക്കാൻ കഴിയൂ.
Leave a Reply