ടൈഗര്‍ ലേക്ക് സീരിസിന് കീഴില്‍ വരുന്ന ലാപ്ടോപ്പുകള്‍ക്കായുള്ള പതിനൊന്നാം തലമുറ ഇന്‍റല്‍ കോര്‍ സീരിസ് പ്രോസസ്സറുകള്‍ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ ഏസർ പുതിയ സ്വിഫ്റ്റ് സീരീസ് ലാപ്‌ടോപ്പുകൾ പ്രഖ്യാപിച്ചു. ഏസർ സ്വിഫ്റ്റ് 5 (എസ്എഫ് 514-55), സ്വിഫ്റ്റ് 3 (എസ്എഫ് 313-53, എസ്എഫ് 314-59) എന്നീ മൂന്ന് പുതിയ ഉപകരണങ്ങൾ ഇന്‍റലിന്‍റെ പുതിയ ചിപ്പുകളിൽ ആണ് പ്രവർത്തിക്കുന്നത്.
പത്താം തലമുറ ഇന്‍റൽ കോർ സിപിയുകൾ നല്‍കുന്നതിന് പകരമായി മൂന്ന് മോഡലുകളിലും ഇന്‍റലിന്‍റെ പതിനൊന്നാം തലമുറ കോർ സിപിയുകളാണ് നല്‍കിയിരിക്കുന്നത് -. സ്വിഫ്റ്റ് സീരീസ് ലാപ്ടോപ്പുകളും ഇന്‍റലിന്‍റെ പുതിയ ഇവിഒ പ്ലാറ്റ്‌ഫോമിന്‍റെ ഭാഗമാണ്, കാരണം അവ നേർത്തതും ഭാരം കുറഞ്ഞതുമായ രൂപകൽപ്പനയിലും വലിയ ബാറ്ററിയിലുമാണ് തയ്യാറാക്കിയിരിക്കുന്നത്.
പുതിയ ലാപ്ടോപ്പുകളിൽ, ഏസർ സ്വിഫ്റ്റ് 5 (എസ്എഫ് 514-55) പതിനൊന്നാം തലമുറ ഇന്‍റൽ കോർ ഐ5 അല്ലെങ്കിൽ ഇന്‍റൽ കോർ ഐ7 പ്രോസസ്സറുകൾ, ഇന്‍റൽ ഐറിസ് എക്സ് ഗ്രാഫിക്സ് എന്നിവയിൽ ലഭ്യമാണ്. ലാപ്‌ടോപ്പിൽ 14 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലേ ഉണ്ട്. ലാപ്ടോപ്പ് 90 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോ വാഗ്ദാനം ചെയ്യുന്നു. ഏസർ സ്വിഫ്റ്റ് 5 ന്‍റെ മറ്റൊരു പ്രത്യേകത അതിന്‍റെ ഡിസ്പ്ലേ ഒരു ടച്ച്സ്ക്രീൻ പാനലാണ് എന്നതാണ്.
ഒരൊറ്റ ചാർജ്ജിൽ ലാപ്‌ടോപ്പ് 17 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫാണിതില്‍ ഉള്ളത്. 1 കിലോ ഭാരം വരുന്നതും നേരിയതും ഭാരം കുറഞ്ഞതുമായ ലാപ്‌ടോപ്പാണ് ഏസർ 5. ഏസർ സ്വിഫ്റ്റ് 5 (എസ്എഫ് 514-55) ഏകദേശം 73000 രൂപയായിരിക്കും ആരംഭ വില.
ഏസർ സ്വിഫ്റ്റ് 3 (എസ്എഫ് 313-53) കൂടുതൽ മിതമായ ഉപകരണമാണ്, ഇതിൽ 13.5 ഇഞ്ച് ഡിസ്പ്ലേ, 2256×1504 പിക്സൽ റെസല്യൂഷനും 3:2 വീക്ഷണാനുപാതവുമുണ്ട്. ഒരൊറ്റ ചാർജ്ജിൽ ഈ പ്രത്യേക മോഡലിന് 18 മണിക്കൂർ പ്രവർത്തിക്കാൻ കഴിയുമെന്ന് ഏസർ അവകാശപ്പെടുന്നു. 16 ജിബി വരെ ഡിഡിആർ 4 റാമുമായി ജോടിയാക്കിയ 11-തലമുറ ഇന്‍റൽ കോർ ഐ7 അല്ലെങ്കിൽ കോർ ഐ5 പ്രോസസ്സറുകൾ ലാപ്‌ടോപ്പിന് ഏകദേശം 59000 രൂപയായിരിക്കും വില.
പൂർണ്ണ എച്ച്ഡി 14 ഇഞ്ച് ഡിസ്‌പ്ലേ നൽകുന്ന ഏസർ സ്വിഫ്റ്റ് 3 (എസ്എഫ് 314-59) സവിശേഷതകളുടെ അടിസ്ഥാനത്തിൽ കൂടുതല്‍ മികവുകള്‍ വാഗ്ദാനം ചെയ്യുന്നില്ല. 1920×1080 പിക്സല്‍സ് റെസലൂഷനുള്ള 14ഇഞ്ച് ഡിസ്പ്ലേയാണ് ഇതില്‍ ഉള്ളത്. 1.2 കിലോ ഭാരമുള്ള ലാപ്‌ടോപ്പിന് 11 ജിബി ഇന്‍റൽ കോർ ഐ7, കോർ ഐ5 പ്രോസസ്സറുകൾ 16 ജിബി വരെ ഡിഡിആർ 4 റാം വാഗ്ദാനം ചെയ്യുന്നു. ലാപ്‌ടോപ്പിന് ഏകദേശം 51000 രൂപയിലാണ് വില ആരംഭിക്കുക.
Leave a Reply