ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡുകളോട് എതിരിടാന്‍ മോട്ടറോള പുതിയ സവിശേഷതകള്‍ ഉള്‍പ്പെടുത്തി നിരവധി സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇതിന്റെ ഭാഗമെന്നോണം, മോട്ടോ ജി 9 പ്ലസ് സ്മാര്‍ട്ട്ഫോണിന് ശേഷം മോട്ടറോള മോട്ടോ ഇ 7 പ്ലസ് എന്ന ബഡ്ജറ്റ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നു. ബ്രസീലിൽ ആണ് പുതിയ ഹാന്‍ഡ്സെറ്റിന്റെ അവതരണം നടത്തിയിരിക്കുന്നതെങ്കിലും കൂടുതൽ വിപണികളിലേക്ക് ഹാന്‍ഡ്സെറ്റ് ഉടന്‍ ലഭ്യമാക്കുന്നതായിരിക്കും.
മോട്ടോ ഇ 7 പ്ലസ് സവിശേഷതകൾ
6.5 ഇഞ്ച് എച്ച്ഡി + സ്ക്രീൻ ഉള്ള മോട്ടോ ഇ 7 പ്ലസില്‍ 8 മെഗാപിക്സൽ ഷൂട്ടർ ഉള്ള മുൻ ക്യാമറയാണ് നോച്ച് വഹിക്കുന്നത്. 4 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാകോർ ക്വാൽകം സ്നാപ്ഡ്രാഗൺ 460 പ്രോസസ്സറിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 10W ചാർജ്ജിംഗ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ഇ 7പ്ലസില്‍ നല്‍കിയിരിക്കുന്നത്.
റിയര്‍ ക്യാമറകളായി 48 മെഗാപിക്സൽ സ്നാപ്പർ, f/1.7 അപ്പേർച്ചർ, പോർട്രെയിറ്റ് മോഡുകൾക്കായി 2 മെഗാപിക്സൽ അധിക ഷൂട്ടർ എന്നിവ ഉൾപ്പെടുന്നു. അതോടൊപ്പം റിയര്‍ പാനലില്‍ ഒരു എൽഇഡി ഫ്ലാഷും ലഭിക്കും. മോട്ടറോളയുടെ ലോഗോയും ഫിസിക്കൽ ഫിംഗർപ്രിന്റ് സെൻസറും റിയര്‍പാനലില്‍ നല്‍കിയിട്ടുണ്ട്. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 4G VOLTE, 3.5mm ഹെഡ്ഫോൺ ജാക്ക്, മൈക്രോ യുഎസ്ബി പോർട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഒരു ഗൈറോസ്കോപ്പ്, ആക്സിലറോമീറ്റർ, പ്രോക്സിമിറ്റി സെൻസർ സവിശേഷതകളും മോട്ടറോളയുടെ പുതിയ ഹാന്‍ഡ്സെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മോട്ടോ ഇ 7 പ്ലസ് വില
എല്ലാ സവിശേഷതകളോടെയും മോട്ടറോള സ്മാർട്ട്ഫോൺ ബ്രസീൽ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇതിന്റെ വില ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സ്മാർട്ട്ഫോൺ അംബർ സില്‍വര്‍, നേവി ബ്ലൂ നിറങ്ങളിൽ വരുമെന്ന് വെബ്സൈറ്റ് വെളിപ്പെടുത്തിയിട്ടുണ്ട്.
Leave a Reply