ഡയമണ്ട് ആകൃതിയിലുള്ള ക്വാഡ് ക്യാമറ സവിശേഷതയുമായി വിവോ എസ് 1 പ്രൈം

vivo s prime

വിവോയുടെ പുതിയ സ്മാർട്ട്‌ഫോൺ എസ് 1 പ്രൈം പുറത്തിറങ്ങിയിരിക്കുന്നു. 8 ജിബി റാം, സ്നാപ്ഡ്രാഗൺ 665 SoC, 128 ജിബി സ്റ്റോറേജ് എന്നീ സവിശേഷതകൾ ഉള്ള സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 9 പൈ ഓഎസിലാണ് പ്രവർത്തിക്കുന്നത്.

വിവോ എസ് 1 പ്രൈമിന് 6.38 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് AMOLED ഡിസ്പ്ലേ ആണുള്ളത്. ഡിസ്പ്ലേയ്ക്ക് താഴെയായിട്ടാണ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നത്. 16 മെഗാപിക്സൽ സെൽഫി ക്യാമറയുള്ള നോച്ചും ഡിസ്പ്ലേയിലുണ്ട്. റിയർ ക്യാമറകളെക്കുറിച്ച് പറയുമ്പോൾ, ഡയമണ്ട് ആകൃതിയിലുള്ള 48 മെഗാപിക്സൽ ലെൻസ് അടിസ്ഥാനമാക്കിയുള്ള ക്യാമറ സജ്ജീകരണമാണ് ഫോണിന് നൽകിയിരിക്കുന്നത്. 8 മെഗാപിക്സൽ അൾട്രാവൈഡ്, 2 മെഗാപിക്സൽ മാക്രോ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ യൂണിറ്റുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് ക്യാമറകളും ഈ മൊഡ്യൂളിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

18W ചാർജ്ജറുള്ള ടൈപ്പ്-സി പോർട്ട് ഉപയോഗിച്ച് ചാർജ്ജ് ചെയ്യാൻ കഴിയുന്ന 4500 mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. കറുപ്പ്, നീല നിറങ്ങളിൽ ലഭ്യമായിട്ടുള്ള വിവോ എസ് 1 പ്രൈം മ്യാൻമറിൽ MMK389800(ഏകദേശം 285/240ഡോളർ) വിലയ്ക്ക് ലഭ്യമാണ്.

ഈ വർഷം ആദ്യം വിവോ ഈ പരമ്പരയിലെ മറ്റൊരു ഉപകരണമായ എസ് 1 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ക്യാമറ അറേയുടെ ഹൃദയഭാഗത്ത് 48 മെഗാപിക്സൽ പ്രൈമറി ലെൻസുള്ള ക്വാഡ് ക്യാമറകൾ ഉൾക്കൊള്ളുന്ന ഡയമണ്ട് ആകൃതിയിലുള്ള ക്യാമറ സജ്ജീകരണത്തോടെ ഇന്ത്യയിൽ അവതരിപ്പിച്ച എസ് 1 പ്രോ ഹാൻഡ്സെറ്റിന് 19990 രൂപയായിരുന്നു വില.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*