കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഒപ്പോ എ53 സ്മാർട്ട്ഫോൺ ഇന്തോനേഷ്യയിൽ ഔദ്യോഗികമായി പുറത്തിറങ്ങിയിരിക്കുന്നു. ഒപ്പോയുടെ ഏറ്റവും പുതിയ എ-സീരീസ് സ്മാർട്ട്‌ഫോണായ ഇതിൽ 90Hz ഡിസ്‌പ്ലേയാണ് ഉള്ളത്. ഒപ്പോ എ53 യുടെ ഏറ്റവും പ്രാധാന സവിശേഷത ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 പ്രോസസ്സറിൽ പ്രവർത്തിപ്പിക്കുന്ന ആദ്യത്തേ സ്മാർട്ട്ഫോൺ എന്നതാണ്.
ഒപ്പോ എ53 വില
4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള സിംഗിൾ വേരിയന്റിലാണ് ഒപ്പോ എ53 അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് ഐഡിആർ 2499000 വിലവരും. അതായത് ഏകദേശം 12700 രൂപയായിരിക്കും ഇതിന്റെ വില.
ഫാൻസി ബ്ലൂ, ഇലക്ട്രിക് ബ്ലാക്ക് നിറങ്ങളിൽ ഹാൻഡ്സെറ്റ് ലഭിക്കും.
ഒപ്പോ എ53 സവിശേഷതകൾ
6.5 ഇഞ്ച് 720p ഡിസ്‌പ്ലേയിൽ ഒപ്പോ എ53 90Hz റിഫ്രഷ് റെയ്റ്റ് നൽകുന്നു. ഡിസ്പ്ലേയുടെ വീക്ഷണാനുപാതം 20: 9 ആണ്. 4 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാകോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 പ്രോസസ്സറാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം. റിയർ പാനലിൽ ഫിസിക്കൽ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. ഒപ്പോ എ53 – ൽ ആൻഡ്രോയിഡ് 10 സോഫ്റ്റ് വെയറിന്റെ ഭാഗമായി ഡാർക്ക് മോഡ്, ഫോക്കസ് മോഡ്, സ്മാർട്ട് റിപ്ലേസ് എന്നിവ ലഭിക്കുന്നു.
ഒപ്പോ എ53-ലെ ഫോട്ടോഗ്രാഫി കൈകാര്യം ചെയ്യുന്നത് മൂന്ന് റിയർ ക്യാമറകളും (16 മെഗാപിക്സൽ മെയിൻ ക്യാമറയും രണ്ട് 2 മെഗാപിക്സൽ ഓക്സിലറി ക്യാമറകളും) 16 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും ആണ്. ഡിസ്പ്ലേയിലെ പഞ്ച്-ഹോളിനുള്ളിലാണ് സെൽഫി ക്യാമറ നൽകിയിരിക്കുന്നത്.
18W ഫാസ്റ്റ് ചാർജ്ജിംഗിനെ പിന്തുണയ്‌ക്കുന്ന 5000mAh ബാറ്ററിയാണ് ഇതിൽ ഉള്ളത്. കണക്റ്റിവിറ്റിക്കായി വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി-സി പോർട്ട് എന്നിവ ലഭിക്കും. വയർലെസ് ഇയർഫോണുകൾക്ക് മുകളിലൂടെ വയേർഡ് ഇയർഫോണുകൾ പ്ലഗ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളുകൾക്കായി ഒപ്പോ എ53 ൽ 3.5mm ഹെഡ്‌ഫോൺ ജാക്കും ഉണ്ട്.
Leave a Reply