ചൈനീസ് ബ്രാൻഡായ വൺപ്ലസിൽ നിന്ന് പുറത്തിറങ്ങിയിരിക്കുന്ന ഏറ്റവും പുതിയ മുൻനിര സ്മാർട്ട്ഫോണാണ് വൺപ്ലസ് നോർഡ്. അഫോർഡബിൾ പ്രീമിയം സ്മാർട്ട്ഫോൺ എന്ന വിശേഷണത്തോടെ അവതരിപ്പിച്ചിട്ടുള്ള വൺപ്ലസ് നോർഡും , കുറച്ചുമാസങ്ങൾക്ക് മുൻപ് കമ്പനി അവതരിപ്പിച്ച വൺപ്ലസ് 8 സ്മാർട്ട്ഫോണും തമ്മിൽ വലിയ അന്തരങ്ങൾ ഒന്നുമില്ല. ഇരു ഡിവൈസുകളെയും തമ്മിൽ ഒന്ന് താരതമ്യം ചെയ്യാം.
സവിശേഷതകൾ
- വൺപ്ലസ് 8-മായി താരതമ്യപ്പെടുത്തുമ്പോൾ വൺപ്ലസ് നോർഡിന് അല്പം ചെറിയ സ്‌ക്രീനാണ് നൽകിയിരിക്കുന്നത്. 6.44 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയുമായാണ് നോർഡ് വരുന്നത്, വൺപ്ലസ് 6.55 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ. രണ്ട് ഫോണുകളിലും കോർണിംഗ് ഗോറില്ല ഗ്ലാസ് 5 സംരക്ഷണം മുൻവശത്തും പുറകിലും നൽകിയിരിക്കുന്നു. കൂടാതെ, 90Hz സ്‌ക്രീൻ റിഫ്രഷ് നിരക്കും വാഗ്ദാനം ചെയ്യുന്നു.
- പ്രോസസ്സിംഗ് പവറിന്റെ കാര്യത്തിൽ, നോർഡ് സ്നാപ്ഡ്രാഗൺ 700 പ്രോസസ്സർ പായ്ക്ക് ചെയ്യുമ്പോൾ വൺപ്ലസ് 8 സ്നാപ്ഡ്രാഗൺ 800 SoC യുമായി വരുന്നു. നോർഡിന് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗൺ 765 ജി പ്രോസസ്സറാണ്, ക്വാൽകോമിൽ നിന്നുള്ള ഏറ്റവും പുതിയ മുൻനിര പ്രോസസ്സറായ സ്നാപ്ഡ്രാഗൺ 865 പ്രോസസ്സറാണ് വൺപ്ലസ് 8-ൽ നൽകിയിരുന്നത്.
- സോഫ്റ്റ് വെയറിന്റെ ഭാഗം പരിശോധിക്കുമ്പോൾ, രണ്ട് ഫോണുകളും ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി ഓക്സിജൻ OS സോഫ്റ്റ് വെയർ പ്രവർത്തിപ്പിക്കുന്നു.
- താങ്ങാനാവുന്ന വിലനിലവാരത്തിലായിരുന്നിട്ട് പോലും വൺപ്ലസ് നോർഡിൽ വൺപ്ലസ് 8 സ്മാർട്ട്ഫോണിലെ 48 എംപി സോണി ഐഎംഎക്സ് 586 പ്രൈമറി റിയർ ക്യാമറയാണ് നൽകിയത്. 8 എംപി അൾട്രാ-വൈഡ് ലെൻസ്, 5 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടെ മൂന്ന് സെൻസറുകൾ കൂടി നോർഡിൽ ഉൾപ്പെടുന്നു. എന്നാൽ, വൺപ്ലസ് 8-ൽ ആകെ മൂന്ന് ക്യാമറകളെയുള്ളൂ. 16 എംപി ലെൻസ് + 2 എംപി ക്യാമറ+ 48 എംപി പ്രൈമറി സെൻസർ എന്നിവയാണ് ഇതിൽ ഉള്ളത്.
- മുൻവശത്തും നോർഡ് കൂടുതൽ ക്യാമറകൾ ഉൾപ്പെടുത്തിയിരിക്കുന്നു. പഞ്ച്-ഹോൾ രൂപകൽപ്പനയ്ക്കുള്ളിൽ 32 എംപി + 8 എംപി സെൻസർ വൺപ്ലസ് നോർഡിൽ ഉൾപ്പെടുന്നു. സെൽഫികൾക്കായി 16 എംപി സെൻസർ വൺപ്ലസ് 8-ൽ നൽകിയിരിക്കുന്നത്.
വില
- വൺപ്ലസ് നോർഡിന്റെ ബേസ് മോഡൽ 6 ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജ് പായ്ക്ക് ചെയ്യുന്നു, അതിന്റെ വില 24999 രൂപയാണ്. 8 ജിബി റാം +128 ജിബി സ്റ്റോറേജ് മോഡലും 12 ജിബി LPDDR4X റാമും 256 ജിബി UFS 2.1 സ്റ്റോറേജ് വേരിയന്റും ഉണ്ട്. ഇവയ്ക്ക് യഥാക്രമം 27999, 29999 രൂപയാണ് വില. ബ്ലൂ മാർബിൾ, ഗ്രേ ഫീനിക്സ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് വൺപ്ലസ് നോർഡ് സ്മാർട്ട്‌ഫോൺ വരുന്നത്.
- വൺപ്ലസ് 8 രണ്ട് വേരിയന്റുകളിലാണ് ഉള്ളത്. 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് 44999 രൂപ, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് 49999 രൂപ.
വൺപ്ലസ് 8-ന് സമാനമായി, നോർഡിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫെയ്‌സ് അൺലോക്ക് പിന്തുണയും ഉൾപ്പെടുന്നു.4115mAh ബാറ്ററിയാണ് വൺപ്ലസ് നോർഡിൽ ഉൾപ്പെടുന്നത്. താരതമ്യപ്പെടുത്തുമ്പോൾ, 30W ഫാസ്റ്റ് ചാർജ്ജിംഗ് പിന്തുണയുള്ള വൺപ്ലസ് 8-ല്‍ 4300mAh ബാറ്ററിയാണ് ഉപയോഗിക്കുന്നത്.
Leave a Reply