സെയ്ഫ് മോഡ് എന്നത് അടിസ്ഥാനപരമായി ഒരു ട്രബിൾഷൂട്ടിംഗ് സേവനമാണ്. അസ്ഥിരമായ ഹാർഡ്വെയർ ഡ്രൈവുകൾ നിങ്ങൾ ഉപയോഗിക്കുമ്പോഴോ അതുമല്ല സിസ്റ്റത്തിൽ മാൽവെയറുകൾ ബാധിച്ചിട്ടുണ്ടെങ്കിലോ, സിസ്റ്റം പ്രവർത്തന രഹിതമായി നീല സ്ക്രീൻ കാണുന്നതിന് കാരണമാകുന്നു. വിൻഡോസ് 10 സെയ്ഫ് മോഡിൽ ആരംഭിച്ചുകൊണ്ട് പ്രശ്നത്തിന്റെ മൂലകാരണം അറിയാൻ പിസി ബൂട്ട് ചെയ്യാവുന്നതാണ്.
ചില സാഹചര്യങ്ങളിൽ, വിൻഡോസ് വീണ്ടും ഇൻസ്റ്റാൾ ചെയ്യാതെ നിങ്ങളുടെ പിസി ആരംഭിക്കാനുള്ള ഒരേയൊരു മാർഗ്ഗമാണിത്.കാരണം, നിങ്ങൾ വിൻഡോസ് 10 സെയ്ഫ് മോഡിൽ ആരംഭിക്കുമ്പോൾ, സ്റ്റാർട്ടപ്പ് പ്രോഗ്രാമുകളും സ്റ്റാർട്ടപ്പിൽ ആരംഭിക്കാൻ ക്രമീകരിച്ച മറ്റ് സേവനങ്ങളും ആരംഭിച്ചിട്ടില്ല, ഹാർഡ്വെയർ പിന്തുണ കുറയ്ക്കുന്നു, സ്ക്രീൻ റെസലൂഷൻ കുറയുന്നു, മൂന്നാം കക്ഷി സോഫ്റ്റ് വെയറോ ഡ്രൈവറുകളോ പ്രവർത്തനക്ഷമമാക്കിയിട്ടില്ല. കൂടാതെ,സെയ്ഫ് മോഡിൽ നിങ്ങൾക്ക് ഡ്രൈവറുകൾ പിൻവലിക്കാനും സിസ്റ്റം ലോഗുകൾ പരിശോധിക്കാനും പ്രശ്നമുണ്ടാക്കുന്ന സോഫ്റ്റ് വെയർ നീക്കംചെയ്യാനും സാധിക്കും.
വിൻഡോസ് 10 ൽ സെയ്ഫ് മോഡിൽ നിന്ന് എങ്ങനെ പുറത്തുകടക്കും?
നിങ്ങൾക്ക് സെയ്ഫ് മോഡിൽ നിന്ന് പുറത്തുകടക്കണമെങ്കിൽ, വിൻഡോസ് പിസി റീസ്റ്റാർട്ട് ചെയ്യുക മാത്രമാണ് ചെയ്യേണ്ടത്. “start” മെനു തുറക്കുന്നതിന് ചുവടെ ഇടത് കോണിലുള്ള “Windows Icon” ക്ലിക്കുചെയ്ത് “Power” തിരഞ്ഞെടുത്ത് “Restart” വഴി നിങ്ങൾക്ക് ഇത് ചെയ്യാൻ സാധിക്കും.
നിങ്ങളുടെ പിസി പുനരാരംഭിക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗമാണ് കമാൻഡ് പ്രോംപ്റ്റിൽ നിന്ന് ഷട്ട്ഡൗൺ / ആർ എക്സിക്യൂട്ട് ചെയ്യുന്നത്. ഇതിൽ ഏത് മാർഗ്ഗത്തിലൂടെയും സിസ്റ്റം റീസ്റ്റാർട്ട് ചെയ്യാവുന്നതാണ്.
പ്രോംപ്റ്റ് ഇല്ലാതെയും റീസ്റ്റാർട്ട് ചെയ്യാവുന്നതാണ്. അതിന്, Windows + R അമർത്തി “Run” വിൻഡോ തുറക്കുക. തുറന്നുകഴിഞ്ഞാൽ, “Open” എന്നതിനടുത്തുള്ള ടെക്സ്റ്റ് ബോക്സിൽ “msconfig” എന്ന് ടൈപ്പ് ചെയ്ത് “Ok” ക്ലിക്ക് ചെയ്യുക.
ദൃശ്യമാകുന്ന വിൻഡോയിലെ “Boot” ടാബ് തിരഞ്ഞെടുക്കുക.
അവസാനമായി, “Boot options” വിഭാഗത്തിൽ, “Safe Boot” അടുത്തുള്ള ബോക്സ് അൺചെക്ക് ചെയ്ത് “Ok” ക്ലിക്ക് ചെയ്യുക.
ഇനിമുതൽ റീസ്റ്റാർട്ട് ചെയ്യുമ്പോൾ ഈ ബുദ്ധിമുട്ട് നേരിടുകയില്ല.
Leave a Reply