ടെക്‌നോളജി ഭീമന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) സുന്ദർ പിച്ചൈ, ഇന്ത്യയിൽ 75000 കോടി രൂപയുടെ (10 ബില്ല്യൺ ഡോളർ) നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിൾ ഫോർ ഇന്ത്യ ഡിജിറ്റലൈസേഷൻ ഫണ്ടിന്റെ കീഴിൽ, വരുന്ന 5 മുതൽ 7 വർഷം വരെഇക്വിറ്റി നിക്ഷേപം, പങ്കാളിത്തം, പ്രവർത്തനങ്ങൾ, ഇൻഫ്രാസ്ട്രക്ചർ, ഇക്കോസിസ്റ്റം നിക്ഷേപങ്ങൾ എന്നിവയുടെ മിശ്രണമായിട്ടായിരിക്കും ഈ നിക്ഷേപം വിനിയോഗിക്കുക.
4 പ്രധാന മേഖലകളിലായാണ് നിക്ഷേപം കേന്ദ്രീകരിക്കുക.
- ഓരോ ഇന്ത്യക്കാരനും അവരുടെ സ്വന്തം ഭാഷയിൽ താങ്ങാവുന്ന വിലയും വിവരവും പ്രാപ്തമാക്കുക.
- ഇന്ത്യയുടെ തനതായ ആവശ്യങ്ങൾക്ക് പ്രസക്തമായ പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും നിർമ്മിക്കുക.
- ഡിജിറ്റൽ പരിവർത്തനത്തിൽ ഏർപ്പെടുമ്പോൾ ബിസിനസ്സുകൾ ശാക്തീകരിക്കുക.
- ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിൽ സാമൂഹിക നന്മയ്ക്കായി സാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും വർധിപ്പിക്കുക.
“ഇന്റർനെറ്റ് ആക്സസ്സ് പ്രാപ്തമാക്കുന്നതിനായി ഉയർന്ന നിലവാരമുള്ള കുറഞ്ഞ ചെലവിലുള്ള സ്മാർട്ട്‌ഫോണുകൾ കൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക” എന്നതും നിക്ഷേപ പദ്ധതിയിൽ ഉൾപ്പെടുന്നു.
അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ ഈ നിക്ഷേപത്തിലൂടെ ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ വേഗത്തിലാക്കാനുള്ള പദ്ധതികൾക്കാണ് ഗൂഗിൾ ഫോർ ഇന്ത്യയിൽ പ്രാധാന്യം ലഭിച്ചത്.
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിച്ചൈ പ്രശംസിക്കുകയുണ്ടായി. ഗൂഗിളിന്റെ ഇന്റർനെറ്റ് സാഥി പോലുള്ള പ്രോഗ്രാമുകൾ വിജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Leave a Reply