ജിയോണി പുതിയ ബജറ്റ് സ്മാർട്ട്‌ഫോണായ മാക്‌സ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. ഡ്യുവൽ ലെൻസ് ക്യാമറ, 5000mAh ബാറ്ററി, 6.1 ഇഞ്ച് സ്‌ക്രീൻ എന്നിവയാണ് ജിയോണി മാക്‌സിന്റെ പ്രധാന സവിശേഷത.
പുതിയ ഉപകരണം ഫ്ലിപ്കാർട്ട് വഴി ലഭ്യമാക്കും. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന് 5999 രൂപയാണ് ജിയോണി മാക്‌സിന്റെ വില. ഹാൻഡ്സെറ്റിന്റെ ആദ്യ വിൽപ്പന ഓഗസ്റ്റ് 31 ന് ഉച്ചയ്ക്ക് 12 മണിക്ക് ആണ് നിശ്ചയിച്ചിരിക്കുന്നത്. നീല, കറുപ്പ്, ചുവപ്പ് എന്നീ മൂന്ന് നിറങ്ങളിൽ ഉപകരണം ലഭ്യമാകും.
എച്ച്ഡി + റെസല്യൂഷനുള്ള 6.1 ഇഞ്ച് സ്‌ക്രീൻ ഫോണിന് ലഭിക്കും. ഡിസ്‌പ്ലേ 2.5 ഡി കേർവ്ഡ് ഗ്ലാസിൽ കവർചെയ്തിരിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു. മുൻ ക്യാമറ ഡിസ്പ്ലേയുടെ മുകളിൽ ഒരു ‘ഡൈഡ്രോപ്പ്’ സ്ഥാപിച്ചിരിക്കുന്നു. 1.6GHz വരെ ആവൃത്തിയിലുള്ള ഒക്ടാ കോർ പ്രോസസ്സറാണ് ഫോണിന്റെ കരുത്ത്. മെമ്മറി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ വികസിപ്പിക്കാൻ കഴിയുന്ന 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജും ജിയോണി മാക്‌സിന് ലഭിക്കുന്നു.
ഫോണിന് ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. 13 എംപി സെൻസറാണ് പ്രൈമറി ലെൻസ്, ഇത് ബോക്കെ ലെൻസുമായി ജോടിയാക്കുന്നു. ഫ്രണ്ട് ക്യാമറ 5 എംപി ലെൻസാണ്. ക്യാമറയ്ക്ക് സ്ലോ മോഷൻ, ഓഡിയോ നോട്ട്, ടൈം ലാപ്സ്, ഫെയ്സ് ബ്യൂട്ടി, ബോക്കെ മോഡ് എന്നിവ ലഭിക്കുന്നു.
5000mAh ബാറ്ററിയുള്ള ഫോണിൽ ‘ആൻഡ്രോയിഡ് ക്യൂ’ ഓഎസ് ഉപയോഗിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. സുരക്ഷയ്‌ക്കായി, ഫിംഗർപ്രിന്റ് സെൻസറിനെ പൂർണ്ണമായും ഒഴിവാക്കി ഫെയ്‌സ് അൺലോക്ക് സംവിധാനം ഉപകരണത്തിന് നൽകിയിരിക്കുന്നു.
Leave a Reply