ആമസോണിന്റെ ഓൺലൈൻ ഫാർമസി ബെംഗളൂരുവിൽ

amazon

ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ബെംഗളൂരു നഗരത്തിൽ ഒരു ഓൺലൈൻ ഫാർമസി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ആമസോൺ ഫാർമസി എന്ന ഓൺ‌ലൈൻ മരുന്നു വിൽപ്പനശാലയിൽ ഓവർ-ദി-കൗണ്ടർ, കുറിപ്പടി അടിസ്ഥാനമാക്കിയുള്ള മരുന്നുകൾ, അടിസ്ഥാന ആരോഗ്യ ഉപകരണങ്ങൾ, പരമ്പരാഗത ഇന്ത്യൻ ഔഷധ മരുന്നുകൾ എന്നിവ വാഗ്ദാനം ചെയ്യും. ആമസോൺ ഫാർമസിയുടെ ഔദ്യോഗിക അവതരണത്തെ കുറിച്ച് കമ്പനി ഇപ്പോൾ വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല. 

വീട്ടിൽ സുരക്ഷിതമായി ഇരുന്നുകൊണ്ട്  ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതായിരിക്കും ഈ പുതിയ സംരംഭമെന്ന്, ആമസോൺ വക്താവ് ഇന്ത്യ ടുഡേയോട് പറഞ്ഞു.

ജനുവരിയിൽ, ആമസോൺ യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ ആമസോൺ ഫാർമസി എന്ന പേരിൽ ട്രെയ്ഡ് മാർക്കിന് സമർപ്പിച്ചതായി ബിബിസിയുടെ റിപ്പോർട്ട്.

നിലവിലുള്ള ഓൺലൈൻ മെഡിക്കൽ സ്റ്റോറുകളായ മെഡ്‌ലൈഫ്, നെറ്റ്മെഡ്സ്, ടെമാസെക് പിന്തുണയുള്ള ഫാം ഈസി, സെക്വോയ ക്യാപിറ്റൽ പിന്തുണയുള്ള 1 എം‌ജി എന്നിവയുമായിട്ടാണ് ആമസോൺ ഫാർമസി മത്സരിക്കുക. ആമസോൺ ഫുഡ് സമാരംഭിച്ച് മാസങ്ങൾക്ക് ശേഷമാണ് ആമസോൺ ഫാർമസിയുടെ അവതരണം.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*