വിവോയുടെ പുതിയ മിഡ്റെയ്ഞ്ച് സ്മാർട്ട്‌ഫോണായ വൈ 50 വിപണിയില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. മികച്ച സവിശേഷതകളും സ്‌നാപ്ഡ്രാഗൺ 665 ചിപ്പ്സെറ്റും ഉള്‍പ്പെടുത്തി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഹാന്‍ഡ്സെറ്റ് ഓഫ്‌ലൈനായും ഓൺലൈനായും ലഭ്യമാണ്.
സവിശേഷതകൾ
വിവോ വൈ 50 സ്മാര്‍ട്ട്ഫോണിന് 6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്‌പ്ലേയാണുള്ളത്. 8GB റാം ഉള്ള ഇതില്‍ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 SoC യും സജ്ജീകരിച്ചിരിക്കുന്നു.
13 എംപി പ്രൈമറി ലെൻസ്, 8 എംപി വൈഡ് ആംഗിൾ ലെൻസ്, 2 എംപി ടെലിഫോട്ടോ ലെൻസ്, 2 എംപി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറയും 16 എംപി ഫ്രണ്ട് ക്യാമറയുമാണിതില്‍ നല്‍കിയിരിക്കുന്നത്.
യുഎസ്ബി ടൈപ്പ്-സി പോർട്ട് ഉപയോഗിച്ച് ചാർജ്ജിംഗ് സാധ്യമാക്കുന്ന 5000 എംഎഎച്ച് ബാറ്ററിയും 4G എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ജിപിഎസ് എന്നിവയും ഹാന്‍ഡ്സെറ്റില്‍ ലഭ്യമാണ്. ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്‍റ് ലൈറ്റ് സെൻസർ എന്നിവയും സജ്ജീകരിച്ചിട്ടുള്ള വിവോ വൈ 50-യുടെ ബാക്ക് പാനലിലാണ് ഫിംഗർപ്രിന്‍റ് സെൻസർ നല്‍കിയിട്ടുള്ളത്.
വില
8GB റാമും 128GB ഇന്‍റേണൽ സ്റ്റോറേജ് വേരിയന്‍റിലുമുള്ള വിവോ വൈ 50 സ്മാര്‍ട്ട്ഫോണിന് 17990 രൂപയാണ് വില. ഐറിസ് ബ്ലൂ, പേൾ വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഉപകരണം ലഭ്യമാകും.
Leave a Reply