പ്രമുഖ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് നിര്‍മ്മാതാക്കളായ വെസ്റ്റേണ്‍ ഡിജിറ്റല്‍ സമാര്‍ട്ട്ഫോണുകള്‍ക്കായി 1TB പെന്‍ഡ്രൈവ് അവതരിപ്പിച്ചിരിക്കുന്നു. സാന്‍ഡിസ്ക് അള്‍ട്രാ ഡ്യുവല്‍ ഡ്രൈവ് ലക്സ് യുഎസ്ബി ടൈപ്പ് സി എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഡിവൈസ് സെക്കന്‍ഡില്‍ 150Mbps വരെ റീഡിംഗ് സ്പീഡ് വാഗ്ദാനം ചെയ്യുന്നതാണ്. 13529 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ഇതിന്‍റെ വില.
വേഗത്തിലുള്ള ഡേറ്റ കൈമാറ്റത്തിനായി 40 ശതമാനത്തിലധികം സ്മാര്‍ട്ട്ഫോണുകളിലുമിന്ന് യുഎസ്ബി ടൈപ്പ് സി ഇന്‍റര്‍ഫെയ്സാണ് ഉപയോഗിക്കുന്നത്. കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും പോലുള്ള മറ്റ് ഉപകരണങ്ങളുമായി ക്രോസ്-പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കാൻ കഴിയുന്ന സ്മാർട്ട്‌ഫോണുകൾക്കായി ഉയർന്ന ശേഷിയുള്ള പോർട്ടബിൾ സംഭരണമാണ് പുതിയ ശ്രേണി പെൻഡ്രൈവുകൾ നൽകുന്നത്. 32GB-യിൽ ആരംഭിച്ച് 1TB വരെ റെയ്ഞ്ചിലുള്ള സാന്‍ഡിസ്ക് പെന്‍ഡ്രൈവുകള്‍ നിലവിൽ സ്മാർട്ട്‌ഫോണുകളിൽ ലഭ്യമായ ഏറ്റവും ഉയർന്ന നിരക്കാണ്.
2-ഇന്‍-1 സവിശേഷതയോടുകൂടിയ പെൻഡ്രൈവിന്‍റെ ഒരു അറ്റത്ത് യുഎസ്ബി ടൈപ്പ്-സി കണക്റ്ററും മറുവശത്ത് ഒരു സാധാരണ യുഎസ്ബി ടൈപ്പ്-എയുമാണ് നല്‍കിയിരിക്കുന്നത്. സാൻഡിസ്ക് അൾട്രാ ഡ്യുവൽ ഡ്രൈവ് ലക്സ് ആമസോണിലൂടെ ജൂലൈ 4 മുതൽ ഇന്ത്യയിൽ ലഭ്യമാകും. 32GB വേരിയന്‍റിന് 849 രൂപയാണ് വില.
Leave a Reply