ഉയർന്ന നിലവാരമുള്ള വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താവുന്ന വളരെ പ്രശസ്തമായിട്ടുള്ള വീഡിയോ എഡിറ്റിംഗ് ടൂളാണ് ഫില്‍മോറ. 4K വീഡിയോസിനും എഡിറ്റിംഗ് പിന്തുണ നല്‍കുന്ന ഫില്‍മോറ യഥാർത്ഥത്തിൽ ഒരു സൗജന്യ സോഫ്റ്റ് വെയറല്ല. ഉപയോഗ നിയന്ത്രണങ്ങൾ നൽകിക്കൊണ്ട് ഒരു ഫുൾ ഫീച്ചേര്‍ഡായ സൗജന്യ ട്രയല്‍ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. ട്രയല്‍ വേര്‍ഷനിലെ വലിയ നിയന്ത്രണങ്ങളില്‍ ഒന്നാണ് വീഡിയോസിന് താഴെ നല്‍കപ്പെടുന്ന filmora എന്ന വാട്ടര്‍മാര്‍ക്ക്. എന്നാൽ ഈ വാട്ടർമാർക്ക് ഇല്ലാതെയും ട്രയൽ വേർഷനില്‍ എങ്ങനെ വീഡിയോ തയ്യാറാക്കാം എന്ന് നോക്കാം.
സ്റ്റെപ്പ് 1: വിന്‍ഡോസ് ടാസ്ക് മാനേജർ തുറക്കുക. അതിനായി Ctrl+Alt+Delete കീകൾ ഒരുമിച്ചു പ്രസ്സ് ചെയ്യുക. തുടർന്നുവരുന്ന പോപ്പ്അപ്പില്‍ നിന്ന് Task Manager തിരഞ്ഞെടുക്കുക.
സ്റ്റെപ്പ് 2: Processes ടാബിൽ ക്ലിക്ക് ചെയ്യുക
സ്റ്റെപ്പ് 3: WSHelper.exe കണ്ടെത്തി അതിൽ റൈറ്റ് ചെയ്യുക. തുടർന്ന് Open file location ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 4: പുതിയ ഒരു ബോക്സ് സ്ക്രീൻ ലഭ്യമാകും. (ഇപ്പോൾ അതിൽ ഒന്നും ചെയ്യേണ്ടതില്ല). വീണ്ടും ടാസ്ക് മാനേജറില്‍ WSHelper.exe റൈറ്റ് ക്ലിക്ക് ചെയ്യുക. ശേഷം അതിൽ End Process ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 5: നേരത്തെ നമ്മള്‍ ഓപ്പണ്‍ ചെയ്തുവച്ചിരിക്കുന്ന പുതിയ ബോക്സിലേയ്ക്ക് പോയി WSHelper ഫോൾഡർ ഡിലീറ്റ് ചെയ്യുക.
സ്റ്റെപ്പ് 6: ശേഷം ഫില്‍മോറ ഓപ്പൺ ചെയ്ത് Register ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 7: ലഭ്യമാകുന്ന ബോക്സില്‍ ഇമെയിൽ ഐഡിയും ലൈസൻസ് കീയും രേഖപ്പെടുത്തിയ ശേഷം Register ക്ലിക്ക് ചെയ്യുക. (ഇന്‍റര്‍നെറ്റില്‍ തിരഞ്ഞ് ഫില്‍മോറയുടെ സൗജന്യ രജിസ്ട്രേഷന്‍ കോഡും ലൈസന്‍സ്ഡ് ഇമെയില്‍ ഐഡിയും ഇതില്‍ കോപ്പി പേസ്റ്റ് ചെയ്താല്‍ മതി.)
രജിസ്ട്രേഷൻ പൂർത്തിയായതായി പോപ്പ് സന്ദേശം ലഭ്യമാകും. ഇനി മുതൽ ഫില്‍മോറയുടെ ട്രയല്‍ വേര്‍ഷനില്‍ തയ്യാറാക്കുന്ന വീഡിയോകളിൽ ഫില്‍മോറ എന്ന വാട്ടർമാർക്ക് ദൃശ്യമാവില്ല.
വാട്ടര്‍മാര്‍ക്ക് കളയുവാനുള്ള മറ്റൊരു മാര്‍ഗ്ഗം കൂടി ഇവിടെ പ്രതിപാദിക്കാം.
• My Computer-ല്‍ നിന്ന് ലോക്കല്‍ ഡിസ്ക് സി തിരഞ്ഞെടുക്കുക. അതില്‍ Windows System 32 drivers etc എന്നതില്‍ നിന്ന് hosts എന്ന ഫോള്‍ഡര്‍ റൈറ്റ് ക്ലിക്ക് ചെയ്ത് ഓപ്പണ്‍ വിത്ത് ഓപ്ഷനിലൂടെ നോട്ട്പാഡ് തിരഞ്ഞെടുക്കുക.
• തുടര്‍ന്ന് വരുന്ന നോട്ട്പാഡ് വിന്‍ഡോയില്‍ 12.0.0.1platform.wondershare.com എന്ന് ടൈപ്പ് ചെയ്ത് സേവ് ചെയ്യുക.
• ശേഷം, ഫില്‍മോറ ഓപ്പണ്‍ ചെയ്ത് Register ക്ലിക്ക് ചെയ്ത് ഫില്‍മോറയുടെ സൗജന്യ രജിസ്ട്രേഷന്‍ കോഡും ലൈസന്‍സ്ഡ് ഇമെയില്‍ ഐഡിയും രേഖപ്പെടുത്തുക.
Leave a Reply