മാർച്ചില്‍ യൂറോപ്യൻ വിപണിയിൽ പുറത്തിറക്കിയ നോക്കിയയുടെ ജനപ്രിയ മ്യൂസിക് ഫോണായ നോക്കിയ 5310 ഇന്ത്യൻ വിപണിയിലും എത്തിച്ചേര്‍ന്നിരിക്കുന്നു. 2007 ല്‍ നോക്കിയ പുറത്തിറക്കിയ 5310 എക്സ്പ്രസ് മ്യൂസിക് ഫീച്ചർ ഫോണില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ ഹാന്‍ഡ്സെറ്റ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സംഗീത അനുഭവം മെച്ചപ്പെടുത്തുന്നതിനായി മൈക്രോ എസ്ഡി കാർഡിനും എഫ്എം റേഡിയോയ്ക്കും പിന്തുണയുമായിട്ടാണ് ഫീച്ചർ ഫോൺ അവതരിപ്പിച്ചിട്ടുള്ളത്.
T9 കീബോർഡോടുകൂടിയ 2.4 ഇഞ്ച് QVGA നോൺ-ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയുള്ള നോക്കിയ 5310 ഹാന്‍ഡ്സെറ്റ് ഇന്‍റർനെറ്റ് ബ്രൗസർ, MP3 പ്ലെയർ, ഒരു എഫ്എം റേഡിയോ, ഐക്കോണിക് സ്‌നേക്ക് ഗെയിം എന്നിവ പോലുള്ള ആപ്ലിക്കേഷനുകൾ പ്രീലോഡുചെയ്‌ത സീരീസ് 30+ സോഫ്റ്റ്‌വെയറിലാണ് തയ്യാറാക്കിയിരിക്കുന്നത്. MT6260A പ്രോസസ്സറുള്ള ഈ ഫീച്ചർ ഫോണിന് 8MB റാമും 16MB ഇന്‍റേണൽ സ്റ്റോറേജുമുണ്ട്. 32GB മൈക്രോ എസ്ഡി കാർഡും നോക്കിയ 5310 ൽ പിന്തുണയ്ക്കുന്നു.
സിംഗിൾ സിം, ഡ്യുവൽ സിം വേരിയന്‍റിലുള്ള രണ്ട് മോഡലുകളിലാണ് നോക്കിയ 5310 യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നത്. ഇരു മോഡലുകളും ഇന്ത്യയിൽ വിപണിയിലെത്തുമോ എന്നതിനെ സംബന്ധിച്ച് കമ്പനി വിവരങ്ങള്‍ നല്‍കിയിട്ടില്ല. ഡ്യുവൽ സിം മോഡലിൽ 22 ദിവസവും സിംഗിൾ സിം മോഡലിൽ 30 ദിവസവും സ്റ്റാൻഡ്‌ബൈ സമയം വാഗ്ദാനം ചെയ്യുന്ന 1200mAh ന്‍റെ റിമൂവബിള്‍ ബാറ്ററിയാണിതില്‍ നല്‍കിയിരിക്കുന്നത്. റിയല്‍ പാനലില്‍ വിജിഎ ക്യാമറയും എൽഇഡി ഫ്ലാഷും ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ, എഫ്എം റിസീവറിനൊപ്പം ഫീച്ചർ ഫോണിൽ 3.5mm ഹെഡ്‌ഫോൺ ജാക്കുമുള്ളയിതില്‍ ഹെഡ്ഫോണുകളുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന ബ്ലൂടൂത്ത് 3.0 കണക്റ്റിവിറ്റിയുമുണ്ട്.
ജൂൺ 23 മുതൽ ആമസോൺ, നോക്കിയ ഇന്ത്യ എന്നീ ഓൺലൈൻ സ്റ്റോർ വഴി ഫോൺ കറുപ്പ്/ചുവപ്പ്, വെള്ള/ചുവപ്പ് കളർ ഓപ്ഷനുകളിൽ രാജ്യത്ത് വാങ്ങാൻ സാധിക്കുന്നതായിരിക്കും. നോക്കിയ ഇന്ത്യ ഓൺലൈൻ സ്റ്റോറിൽ പ്രീ-ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ജൂലൈ 22 മുതൽ ആണ് ഓഫ്‌ലൈൻ റീട്ടെയിലർമാർ വഴി നോക്കിയയുടെ പുതിയ ഫീച്ചര്‍ ഫോണ്‍ വിൽപ്പനയ്‌ക്കെത്തുക.
I’m more than happy to find this page. I need to to thank you for your time for this wonderful read!!
I definitely enjoyed every bit of it and I have you saved to fav
to see new information in your blog.
Way cool! Some very valid points! I appreciate
you writing this write-up and the rest of the site is extremely good.
I read this paragraph completely regarding the difference of most recent and earlier technologies, it’s awesome article.
I like the valuable information you provide on your articles.
I will bookmark your weblog and check once more here regularly.
I am quite sure I’ll be informed a lot of new stuff proper right
here! Good luck for the next!
Here is my website Ferienwohnung Bocholt
Touche. Great arguments. Keep up the amazing effort.
Thank you for another great article. The place else could anybody get that kind of
info in such an ideal manner of writing? I’ve a presentation subsequent week,
and I am on the look for such info.