Vu ടെലിവിഷനുകൾ വിപണിയിൽ പുതിയ സ്മാർട്ട് ടിവികൾ അവതരിപ്പിച്ചിരിക്കുന്നു. 32 ഇഞ്ചിന്‍റെ എച്ച് ഡി , 43 ഇഞ്ച് ഫുൾ എച്ച്ഡി വേരിയന്‍റുകളില്‍ അവതരിപ്പിച്ചിരിക്കുന്ന സ്മാർട്ട് ടെലിവിഷനുകൾ ഫ്ലിപ്പ്കാർട്ടിൽ മാത്രമായിട്ടാണ് വിപണനത്തിന് എത്തിയിരിക്കുന്നത്. എച്ച്ഡി റെസല്യൂഷനുള്ള 32 ഇഞ്ച് സ്മാർട്ട് ടിവിയുടെ വില 12999 രൂപയും 43 ഇഞ്ച് സ്മാർട്ട് ടിവിയുടെ വില 21999 രൂപയുമാണ്.
Vu സിനിമ സ്മാർട്ട് ടിവി സവിശേഷതകൾ
അഡാപ്റ്റീവ് ലൂമ കൺട്രോൾ ഉള്ള ഐപിഎസ് ഹൈ ബ്രൈറ്റ് പാനലിലാണ് Vu സ്മാർട്ട് ടിവികൾ അവതരിപ്പിച്ചിരിക്കുന്നത്. 32 ഇഞ്ച് ടിവിയിൽ 1366×768 പിക്‌സൽ എച്ച്ഡി എൽഇഡി സ്‌ക്രീനും 43 ഇഞ്ച് സിനിമാ സ്മാർട്ട് ടിവിയിൽ 1920×1080 പിക്‌സൽ ഫുൾ എച്ച്ഡി സ്‌ക്രീനും ഉണ്ട്.
ഇരു ടിവികൾക്കും 4 സ്പീക്കറുകളുള്ള ഇൻബിൽറ്റ് 40W സൗണ്ട്ബാർ ഉണ്ട്. ഇത് ഡോൾബി പ്രോസസ്സിംഗ് ഓഡിയോയ്‌ക്കൊപ്പം ആഴത്തിലുള്ള ശബ്‌ദ ഇഫക്റ്റുകൾ നല്‍കുന്നു. ആൻഡ്രോയിഡ് പൈ 9.0 ൽ പ്രവർത്തിക്കുന്ന Vu സ്മാർട്ട് ടിവിയില്‍ പ്ലേ സ്റ്റോർ, ഗൂഗിൾ ഗെയിമുകൾ, ഗൂഗിൾ മൂവികൾ, നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, യൂട്യൂബ്, ഹോട്ട്സ്റ്റാർ, മറ്റ് സ്ട്രീമിംഗ് ആപ്ലിക്കേഷനുകൾ ഉള്‍പ്പെടെയുള്ള അംഗീകൃത ആപ്ലിക്കേഷനുകൾ ആക്സസ് ചെയ്യാവുന്നതാണ്. ഇതില്‍ ആപ്പിൾ ഫോൺ കണക്റ്റിവിറ്റിക്കായി ഒരു ബിൽറ്റ്-ഇൻ ക്രോംകാസ്റ്റ് പിന്തുണ നല്‍കിയിരിക്കുന്നു. കൂടാതെ, ശബ്ദ നിയന്ത്രണം സാധ്യമാക്കുന്ന ആക്ടീവ് വോയിസ് ഫീച്ചറും ഈ സ്മാര്‍ട്ട് ടി വി-യില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
Leave a Reply