മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ആയ വൺ ഫ്യൂഷൻ + ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നു. ഒക്ടാ കോർ ചിപ്പ്സെറ്റായ സ്‌നാപ്ഡ്രാഗൺ 730G പ്രോസസ്സറോടുകൂടിയ ഹാന്‍ഡ്സെറ്റില്‍ 2.2GHz ക്ലോക്ക്, അഡ്രിനോ 618 ജിപിയു എന്നിവയും ഉള്‍പ്പെട്ടിരിക്കുന്നു. 19.5:9 വീക്ഷണാനുപാതവും 395ppi പിക്സൽ സാന്ദ്രതയുമുള്ള 6.5 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഇതില്‍ പോപ്പ്-അപ്പ് ക്യാമറയ്ക്ക് ഫുൾ എച്ച്ഡി + സ്ക്രീൻ ആണ് നല്‍കിയിരിക്കുന്നത്. ബയോമെട്രിക് പരിശോധനയ്ക്കായി റിയര്‍ പാനലിൽ ഫിംഗർപ്രിന്‍റ് സ്കാനർ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മോട്ടറോള വൺ ഫ്യൂഷൻ + സ്മാര്‍ട്ട്ഫോണിന്‍റെ റിയര്‍ പാനലിൽ 64mp പ്രൈമറി സെൻസർ, 8mp വൈഡ് ആംഗിൾ ലെൻസ്, 5mp മാക്രോ ലെൻസ്, 2mp ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സജ്ജീകരണമാണ് നല്‍കിയിരിക്കുന്നത്. പോപ്പ്-അപ്പ് സെൽഫി ക്യാമറയിൽ 16mp സെൽഫി ലെൻസ് ഉണ്ട്.
15W ഫാസ്റ്റ് ചാർജ്ജിംഗ് പിന്തുണയോടുകൂടിയ 5000mAh ബാറ്ററിയുള്ള ഈ സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 10-ല്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം ഒരു സമർപ്പിത ഗൂഗിള്‍ അസിസ്റ്റന്‍റ് ബട്ടണും ഇതില്‍ നല്‍കിയിരിക്കുന്നു. ബ്ലൂടൂത്ത് 5.0, വൈ-ഫൈ 802.11ac, ജിപിഎസ്, 3.5mm ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഡ്യുവൽ 4G VoLTE എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി സവിശേഷതകള്‍.
മിഡ് റേയ്ഞ്ച് വിഭാഗത്തിൽപ്പെടുന്ന ഹാന്‍ഡ്സെറ്റിന് 16999 രൂപയാണ് വില. ഒരൊറ്റ വേരിയന്‍റില്‍ അവതരിപ്പിച്ചിട്ടുള്ള ഹാന്‍ഡ്സെറ്റ് നീല, വെളുപ്പ് എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാകും.
Leave a Reply