വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ (WWDC) ആപ്പിൾ തങ്ങളുടെ സ്മാർട്ട്‌ഫോൺ സോഫ്റ്റ് വെയറിന്‍റെ അടുത്ത പതിപ്പായ ഐഓഎസ് 14 പ്രഖ്യാപിച്ചു. 2015-ല്‍ പുറത്തിറക്കിയവ ഉള്‍പ്പെടെ കമ്പനി ഇപ്പോൾ വിൽക്കുന്ന എല്ലാ ഐഫോണുകളിലേക്കും iOS 14 ലഭ്യമാകും.
താഴെപറയുന്ന ഏതെങ്കിലും ഉപകരണങ്ങളുണ്ടെങ്കിൽ പുതിയ സോഫ്റ്റ് വെയര്‍ ആക്സസ്സ് ചെയ്യാന്‍ സാധിക്കും.
ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോൺ 11 പ്രോ മാക്സ്, ഐഫോൺ എക്സ്എസ്, ഐഫോൺ എക്സ്എസ് മാക്സ്, ഐഫോണ്‍ XR ,ഐഫോണ്‍ X. ഐഫോണ്‍ 8, ഐഫോൺ 8 പ്ലസ്, ഐഫോണ്‍ 7, ഐഫോൺ 7 പ്ലസ്, ഐഫോണ്‍ 6s, ഐഫോണ്‍ 6s പ്ലസ്, ഐഫോണ്‍ SE (ഒന്നാം തലമുറ) ഐഫോണ്‍ SE (രണ്ടാം തലമുറ) ഐപോഡ് ടച്ച് (ഏഴാം തലമുറ).
സോഫ്റ്റ് വെയർ അപ്‌ഡേറ്റുകൾ ഡിവൈസുകളെ പ്രസക്തമായരീതിയില്‍ തുടരാൻ സഹായിക്കുന്നു. iOS- ന്‍റെ പുതിയ അപ്ഡേഷനുകള്‍ കൃത്യമായി പിന്തുടര്‍ന്നില്ലെങ്കില്‍ ഐഫോണുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നതാണ്.
Leave a Reply