സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ ഏറെ പ്രചാരം നേടിയ ടിക്ക്ടോക്ക് അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു. ഐടി നിയമപ്രകാരമുള്ള സ്വകാര്യത പ്രശ്നങ്ങൾ ചൂണ്ടികാണിച്ചാണ് നിരോധനം. യു ക്യാം, ഹലോ, ക്ലബ്ഫാക്ടറി, യുസി ബ്രൗസർ, ക്യാം സ്കാനർ, മി വീഡിയോ കോൾ, വി ചാറ്റ് എന്നിവയെല്ലാം നിരോധിത ആപ്പുകളുടെ പട്ടികയിൽ വരുന്നു.
ഐടി ആക്ടിന്റെ 69എഎ വകുപ്പ് പ്രകാരമാണ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നത്. രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവയാണ് ഈ ആപ്ലിക്കേഷനുകൾ എന്ന് ഐടി മന്ത്രാലയം ചൂണ്ടികാണിക്കുന്നു.
ഇന്ത്യയിൽ ആൻഡ്രോയിഡ് ,ഐഓഎസ് പ്ലാറ്റ്ഫോമുകളിലായി ഈ ആപ്പുകളുടെയെല്ലാം സേവനം ഉപയോഗപ്പെടുത്തുന്ന നിരവധി ഉപയോക്താക്കളാണ് ഉള്ളത്. ഈ ആപ്പുകളിലെയെല്ലാം ഉപയോക്താക്കളുടെ ഡേറ്റകൾ പലതും അനധികൃതമായി ഇന്ത്യയ്ക്ക് പുറത്തുള്ള സേർവറിലേക്കാണ് മാറ്റപ്പെടുന്നത് എന്നും കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള ഡേറ്റകൾ ഉപയോഗിച്ച് രാജ്യ സുരക്ഷയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാകുമെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ ആപ്പുകൾ എല്ലാം അടിയന്തരമായി നിരോധിച്ച് കൊണ്ട് കേന്ദ്ര ഗവൺമെന്റ് ഉത്തരവിറക്കിയിരിക്കുന്നത്.
Leave a Reply