വാട്സ്ആപ്പിലെ ഡിലീറ്റഡ് സന്ദേശം വായിക്കാം

whats removed

വാട്സ്ആപ്പിലെ ചില ചാറ്റുകൾ തുറക്കുമ്പോള്‍ “This message was deleted” എന്ന സന്ദേശം മാത്രമായിരിക്കും ഉണ്ടാകുക. ഇത്തരം സന്ദര്‍ഭത്തില്‍ ആ സന്ദേശം എന്ത് എന്നറിയുവാന്‍ വാട്സ്ആപ്പില്‍ യാതൊരു ഫീച്ചറുമില്ല. എന്നാല്‍ വാട്സ്ആപ്പിന്‍റെ പിന്തുണയില്ലാതെ ഒരു തേര്‍ട്ട്പാര്‍ട്ടി ആപ്ലിക്കേഷൻ ഉപയോഗിച്ച് ഇത്തരത്തില്‍ ഡിലീറ്റാക്കപ്പെട്ട സന്ദേശങ്ങള്‍ വായിക്കാവുന്നതാണ്.

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമായി ലഭ്യമായിട്ടുള്ള ഈ ഫീച്ചർ ഉപയോഗിക്കുവാൻ പ്ലേസ്റ്റോറിൽ നിന്നും WhatsRemoved എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താല്‍ മതി. പ്ലേസ്റ്റോറിൽ 4.2സ്റ്റാർ റേറ്റിംഗ് ഉള്ള ഈ ആപ്പിന്‍റെ സൈസ് 4.9MB ആണ്.

WhatsRemoved ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അതിന്‍റെ ടേംസ് ആന്‍റ് കണ്ടീഷന്‍സ് അംഗീകരിക്കുക. തുടർന്നുവരുന്ന ആപ്ലിക്കേഷന്‍ ലിസ്റ്റില്‍ നിന്ന് വാട്സ്ആപ്പ് തെരഞ്ഞെടുക്കുകയേ വേണ്ടൂ.

ഫോണില്‍ ഈ ആപ്പ് പ്രവര്‍ത്തന സജ്ജമായതുമുതല്‍ വാട്സ്ആപ്പില്‍ വന്നിട്ടുള്ള ഡിലീറ്റഡ് സന്ദേശങ്ങള്‍ WhatsRemoved ആപ്പ് തുറന്ന് നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*