ഈയടുത്തിടെയായി വലിയ പ്രചാരം നേടിയ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പായ ഗൂഗിള്‍ മീറ്റും സൂമും ഏതാണ്ട് ഒരുപോലെയാണെന്ന് തോന്നാം. രണ്ട് സേവനങ്ങളും വലിയ തോതിലുള്ള വീഡിയോ കോൺഫറൻസിംഗ് എളുപ്പമാക്കുന്നവയാണ്. എന്നിരുന്നാലും, വ്യത്യസ്തകരമായ പല ഫീച്ചറുകളും ഇവ രണ്ടിലുമുണ്ട്.
100 പങ്കാളികളെ വരെ ഉള്‍പ്പെടുത്തി സൗജന്യമായി (പരിമിതമായ സമയത്തേക്ക്) വലിയ തോതിലുള്ള വീഡിയോ കോളുകൾ ചെയ്യാൻ ഗൂഗിള്‍ മീറ്റും സൂമും അനുവദിക്കുന്നു എന്നതാണ് ഇവ രണ്ടും തമ്മിലുള്ള പൊതുവായ സവിശേഷതകളില്‍ ഒന്ന്.
ചെറുതും വേഗത്തിലുള്ളതുമായ മീറ്റിംഗുകൾക്ക് ഗൂഗിള്‍ മീറ്റ് മികച്ചതാണ്.
ഇതിലൂടെയുള്ള കോളുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു. ഗൂഗിൾ മീറ്റിലേതുപോലെ നൂതന സവിശേഷതകളിൽ ഭൂരിഭാഗവും ഇല്ലെങ്കിലും വെബിൽ തന്നെ വേഗത്തിലും എളുപ്പത്തിലുമുള്ള വീഡിയോ കോളിംഗ് സേവനമാണ് സൂം വാഗ്ദാനം ചെയ്യുന്നത്. ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നതിന് ആപ്ലിക്കേഷന്‍ ഡൗൺലോഡ് ചെയ്യുകയോ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യേണ്ടതില്ല. ഗൂഗിള്‍ മീറ്റ് വെബ്‌സൈറ്റിലേക്ക് പോയി നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് ഈ സേവനം ഉപയോഗപ്പെടുത്താം. ഒരു ക്ലിക്കിലൂടെ, നിങ്ങൾക്ക് ഒരു വീഡിയോ കോൾ ആരംഭിക്കാൻ കഴിയും (അല്ലെങ്കിൽ ഗൂഗിള്‍ കലണ്ടർ ഉപയോഗിച്ച് ഒന്ന് ഷെഡ്യൂൾ ചെയ്യുക). നിങ്ങളുടെ പങ്കാളികളുമായി URL പങ്കിടുക, അവർ അവരുടെ ഗൂഗിള്‍ അക്കൗണ്ടിലേക്ക് പ്രവേശിച്ചതിനുശേഷം അവര്‍ക്ക് കോളിൽ ചേരാനാകും.
സ്ക്രീൻ പങ്കിടാനും ലേഔട്ട് മാറ്റാനും പങ്കാളികളെ മ്യൂട്ട് ചെയ്യാനും ചാറ്റ് ബോക്സിലൂടെ ടെക്സ്റ്റ്, ഡോക്യുമെന്‍റുകള്‍ എന്നിവ ഷെയര്‍ ചെയ്യാനും ഇവയില്‍ സാധിക്കും.
6, 10 അംഗങ്ങളെ ഉള്‍പ്പെടുത്തി വേഗത്തില്‍ ഒരു മീറ്റിംഗിലേക്ക് വേണമെങ്കിൽ, ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുക. അതിലുപരിയായുള്ള എന്തെങ്കിലും വേണമെങ്കിൽ, നിങ്ങൾ സൂം ഉപയോഗിക്കാവുന്നതാണ്.
ധാരാളം ആളുകള്‍ ചേര്‍ന്നുള്ള മീറ്റിംഗുകൾക്ക് സൂം മികച്ചതാണ്.
ചുരുക്കത്തിൽ, സൂം എന്നത് ഒരു എന്‍റർപ്രൈസ്-ഗ്രേഡിലുള്ള ധാരാളം സവിശേഷതകളുള്ള വീഡിയോ കോളിംഗ് സേവനമാണ്. ഇതിന് ഒരു സൗജന്യ പ്ലാൻ ഉണ്ട്. 100 പങ്കാളികളെ വിളിക്കാനും നിരവധി സവിശേഷതകൾ ഉപയോഗിക്കാനും സൗജന്യ പ്ലാൻ അനുവദിക്കുന്നു. എന്നിരുന്നാലും സൗജന്യ പ്ലാൻ ഉപയോഗിച്ച് പോലും മീറ്റിംഗ് സമയം 40 മിനിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ഒരു കോൾ റെക്കോർഡ് ചെയ്യാനും പങ്കാളികളെ മ്യൂട്ട് ചെയ്യാനും ചാറ്റ് ചെയ്യാനും ഡോക്യുമെന്‍റുകള്‍ അല്ലെങ്കിൽ സ്ക്രീൻ പങ്കിടാനും എച്ച്ഡി വീഡിയോ കോളുകൾ ചെയ്യാനും വൈറ്റ്ബോർഡ് അല്ലെങ്കിൽ വെർച്വൽ പശ്ചാത്തലങ്ങൾ ഉപയോഗിക്കാനും ഇമോജികൾ അയയ്ക്കാനും തുടങ്ങി ധാരാളം കാര്യങ്ങൾ ചെയ്യാന്‍ സൂമില്‍ സാധിക്കും.
ഗൂഗിള്‍ മീറ്റിൽ നിന്ന് വ്യത്യസ്തമായി, സൂം വെബിൽ പ്രവർത്തിക്കില്ല. ഒരു ലിങ്കുള്ള ആർക്കും ചേരാനാകുമെങ്കിലും അവർക്ക് അവരുടെ കംപ്യൂട്ടറിലോ ഉപകരണത്തിലോ സൂം ആപ്ലിക്കേഷൻ ഉണ്ടായിരിക്കണം.
ഗൂഗിള്‍ മീറ്റിനും സൂമിനും ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഉപയോഗിച്ച് നോക്കിയാല്‍ ഏറ്റവും അനുയോജ്യമായത് ഏതാണെന്ന് സ്വയം മനസ്സിലാക്കാം.
Leave a Reply