ഗൂഗിള്‍ സേര്‍ച്ച് പോലെ പ്രാധാന്യമുള്ളതാണ് ഗൂഗിളിന്‍റെ ഇമേജ് സെര്‍ച്ച്. നിത്യേന നിരവധി ഉപയോക്താക്കള്‍ ഈ സേവനം പ്രയോജനപ്പെടുത്തുന്നു. ടെക്സ്റ്റ് ഉള്ളടക്കങ്ങളില്‍ വസ്തുത പരിശോധിക്കാൻ ഗൂഗിളിന് സാധിക്കുന്നുണ്ടെങ്കിലും, വിഷ്വൽ ഉള്ളടക്കങ്ങളില്‍ ഇത് എല്ലായ്പ്പോഴും സാധ്യമായിരുന്നില്ല. എന്നാലിപ്പോള്‍, ഗൂഗിള്‍ ഇമേജുകളുടെ വസ്തുത പരിശോധിക്കലിനായി ഒരു പുതിയ സവിശേഷത അവതരിപ്പിക്കുന്നു. പുതിയ മാറ്റങ്ങൾ ഇതിനോടകം ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുമുണ്ട്.
ഇമേജ് തിരയൽ ഫലങ്ങളിൽ ദൃശ്യമാകുന്ന ലഘുചിത്രങ്ങൾക്ക് കീഴിലുള്ള പുതിയ ലേബലുകളില്‍ മൂന്നാം കക്ഷി വസ്തുത പരിശോധകരുടെ കണ്ടെത്തലുകളുടെ സംഗ്രഹവും ഗൂഗിള്‍ ദൃശ്യമാക്കുന്നതാണ്. ഈ ഫീച്ചര്‍ ഗൂഗിളിന്‍റെ ജനറല്‍ സേര്‍ച്ച് എഞ്ചിനിലും ഗൂഗിള്‍ വാർത്ത ഫലങ്ങളിലും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്.
ഗൂഗിളിന്‍റെ മാനദണ്ഡങ്ങൾ പാലിക്കുന്ന വെബിലെ സ്വതന്ത്രവും ആധികാരികവുമായ ഉറവിടങ്ങളുടെ സഹായത്തോടെയാണ് ലേബലുകൾ സ്ഥാപിക്കുക. ഫാക്റ്റ് ചെക്കിംഗ് നടത്തുന്ന വെബ്‌സൈറ്റുകൾക്ക് ക്ലെയിം റിവ്യൂ ഉപയോഗിക്കാം, സേര്‍ച്ച് എഞ്ചിനുകളിൽ വസ്തുത പരിശോധിക്കുന്ന ഉള്ളടക്കം കണ്ടെത്തുവാന്‍ പ്രസാധകർക്ക് ഉപയോഗിക്കാവുന്ന ഒരു തുറന്ന രീതിയാണിത്.
Leave a Reply