ഷവോമി ഇന്ത്യയിൽ മി ബോക്സ് 4K അവതരിപ്പിച്ചു. പുതിയ ഉൽപ്പന്നത്തിൽ ധാരാളം കണ്ടെന്റ് ഓപ്ഷനുകളും ബിൽറ്റ് ഇൻ ക്രോംകാസ്റ്റ്, ഗൂഗിൾ അസിസ്റ്റന്റും ഉണ്ട്. കഴിഞ്ഞ നാല് വർഷത്തിനിടെ ഏകദേശം 34 ദശലക്ഷം ആളുകൾ നോൺ-സ്മാർട്ട് ടിവികൾ വാങ്ങിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ പുതിയ ഉൽപ്പന്നം അത്തരത്തിൽ നോൺ- സ്മാർട്ട് ടിവികളെ വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
മി ബോക്സ് 4K-യ്ക്ക് നോൺ-സ്മാർട്ട് ടിവിയെ സ്മാർട്ട് ടിവിയാക്കി മാറ്റാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.പുതിയ മി ബോക്സ് 4K എച്ച്ഡി, എഫ്എച്ച്ഡി, യുഎച്ച്ഡി എന്നിവയെ പിന്തുണയ്ക്കും. ഇതിനുപുറമെ, ഇൻബിൽറ്റ് ക്രോംകാസ്റ്റ്, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയും ഉൾപ്പെടുത്തിയാണ് ഉൽപ്പന്നം അവതരിപ്പിച്ചിട്ടുള്ളത്. 5000 ആപ്ലിക്കേഷനുകളും ഗെയിമുകളും ഷവോമി ഇതിൽ വാഗ്ദാനം ചെയ്യുന്നു. പ്രീലോഡുചെയ്ത ആപ്ലിക്കേഷനുകളുടെ പട്ടികയിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോകൾ, യൂട്യൂബ്, ഡിസ്നി + ഹോട്ട്സ്റ്റാർ എന്നിവ ഉൾപ്പെടുന്നു.
കണക്റ്റിവിറ്റി ഓപ്ഷനുകളുടെ കാര്യത്തിൽ, ടിവിയിൽ ഓഫ്‌ലൈൻ ഉള്ളടക്കത്തിനായി പെൻ ഡ്രൈവുകൾ ചേർക്കുന്നതിന് ഉപകരണത്തിന് ഒരു യുഎസ്ബി പോർട്ട് നൽകിയിട്ടിണ്ട്. കൂടാതെ, ടിവി ബ്ലൂടൂത്ത് 4.2 വഴി വയർലെസ് ഇയർഫോണുകളുമായി പെയർ ചെയ്യാം.ഗൂഗിളിൽ നിന്ന് പുതിയ ഡേറ്റാ സേവർ സാങ്കേതികവിദ്യ നൽകുന്ന ആദ്യത്തെ ബ്രാൻഡാണിതെന്നും ഷവോമി അവകാശപ്പെടുന്നു. ഈ സാങ്കേതികവിദ്യയ്ക്ക് ഒരേ അളവിലുള്ള ഡേറ്റയുടെ മൂന്നിരട്ടി ഉള്ളടക്കം സ്ട്രീം ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഓഡിയോയ്ക്കായി മി ബോക്സ് 4K-ക്ക് ഡോൾബി ഓഡിയോ, ഡിടിഎസ് ഓഡിയോ കോഡെക് ഔട്ട്-ഓഫ്-ബോക്സ് ലഭിക്കും. മികച്ച കളർ ബാലൻസിനും സാച്ചുറേഷൻ ചെയ്യുന്നതിനും HDR 10 യൂണിറ്റ് പിന്തുണയ്ക്കുന്നു.
ഈ ഉപകരണം മെയ് 10 മുതൽ ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്ലിപ്കാർട്ടിലും വിൽപ്പനയ്‌ക്കെത്തും. മി ബോക്സ് 4K യുടെ വില 3499 രൂപയാണ്.ആമസോണിന്റെ ഫയർ ടിവി സ്റ്റിക്ക്, എയർടെലിന്റെ എക്സ്സ്ട്രീം, ഗൂഗിളിന്റെ ക്രോംകാസ്റ്റ് എന്നിവയാണ് ഷവോമിയുടെ പുതിയ സ്ട്രീമിംഗ് ഉപകരണത്തിന്റെ എതിരാളികൾ.
Leave a Reply