ഫെയ്സ്ടച്ചിങ് കുറയ്ക്കാൻ സഹായിക്കുന്ന റിസ്റ്റ് ബാൻഡ്

കൊറോണ വ്യാപന തടയുന്നതിനായി ഫെയ്സ്ടച്ചിങ് ഒഴിവാക്കാൻ നമ്മൾ പരമാവധി ശ്രമിക്കുന്നുണ്ട്. എങ്കിലും മിക്കപ്പോഴും നാം പോലുമറിയാതെ ചിലപ്പോൾ നമ്മുടെ കരങ്ങൾ കണ്ണ്, മൂക്ക്, വായ് തുടങ്ങിയ പല ഭാഗങ്ങളിലും സ്പര്‍ശിക്കപ്പെടുകയാണ്. മനുഷ്യൻ അവരുടെ മുഖത്തിന്‍റെ പല ഭാഗങ്ങളിൽ മണിക്കൂറിൽ ഇരുപത്തിമൂന്നു തവണയിലധികം അനാവശ്യമായി സ്പർശിക്കുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ ഒരു ശീലം ഒഴിവാക്കാനായി റിസ്റ്റ് ബാന്‍ഡിന്‍റെ രൂപത്തിൽ ടെക്നോളജിയുടെ സഹായം നമുക്ക് ഉപയോഗപ്രദമാക്കാവുന്നതാണ്.

 അമേരിക്കയിലെ സ്ലൈറ്റ്ലി റോബോട്ട് എന്ന സ്റ്റാര്‍ട്ടപ്പ് രൂപപ്പെടുത്തിയിട്ടുള്ള ഈ റിസ്റ്റ് ബാൻഡ് ദോഷകരമായ ഫെയ്സ് ടച്ചിങ് ഒഴിവാക്കുവാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നു. ഇമ്മ്യൂട്ടോച്ച് എന്ന ഈ വെയറബിള്‍ ഉപകരണം ഉപയോക്താവിന്‍റെ കരങ്ങൾ മുഖത്ത് സ്പര്‍ശിക്കുമ്പോള്‍ വൈബ്രേറ്റ് ചെയ്യുന്നതാണ്. സെക്കൻഡിൽ 10 തവണ ഹാന്‍ഡ് മൂവ്മെന്‍റുകള്‍ അനുഭവവേദ്യമാക്കുവാൻ കഴിവുള്ള ആക്സിലറോ മീറ്ററാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്.

മൊബൈൽ ആപ്പുമായി സംയോജിച്ച് പ്രവർത്തിക്കുന്ന ഈ   വെയറബിൾ വ്യക്തി ശുചിത്വത്തിനും മറ്റും ഏറെ അനുയോജ്യമായ ഒരു ഉപകരണം കൂടിയാണ്. ഇപ്പോഴത്തെ കോവിഡ് 19 മഹാമാരിയെയും പ്രതിരോധിക്കുവാൻ ഉപയോഗപ്രദമാക്കാവുന്ന ഇമ്മ്യൂട്ടോച്ച് റിസ്റ്റ് ബാന്‍ഡ് നിങ്ങളുടെ ഫെയ്സ്ടച്ച് ട്രാക്ക് ചെയ്ത് അനാവശ്യ സ്പര്‍ശനങ്ങൾ തടയുക വഴി കാലക്രമേണ മുഖത്ത് സ്പര്‍ശിക്കുന്നത് കുറയ്ക്കുവാന്‍ പരിശീലിപ്പിക്കുക കൂടിയാണ്. മാര്‍ച്ച് ആദ്യവാരത്തില്‍ അമേരിക്കയില്‍ അവതരിപ്പിച്ച ഈ ഉപകരണത്തിന് 49.99 ഡോളർ വില വരുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*