സ്മാർട്ട്ഫോണുകൾ നിരവധിയുണ്ടെങ്കിലും സവിശേഷതകളിലും ഡിസൈനിലും വിലയിലുമെല്ലാം വ്യത്യാസങ്ങൾ നൽകികൊണ്ട് ഓരോ ഹാൻഡ്സെറ്റുകളും വിപണിയിൽ അതിന്റെതായ സ്ഥാനം കൈയടക്കിയിരിക്കുകയാണ്. ഈ അടുത്തിടെയായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള മികവുറ്റ ക്യാമറ സവിശേഷതയോടുകൂടിയ ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളെ പരിചയപ്പെടാം. സ്മാർട്ട്ഫോണുകൾ, ലെൻസുകൾ, ക്യാമറകൾ എന്നിവ ശാസ്ത്രീയമായി വിലയിരുത്തി ഇൻഡിപെൻഡന്റ് ബെഞ്ച്മാർക്ക് നൽകുന്ന DxO Mark വെബ്സൈറ്റ് പുറത്ത് വിട്ടിരിക്കുന്ന പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ലോകത്തിലെ അഞ്ച് ക്യാമറ സ്മാർട്ട്ഫോണുകളുടെ പട്ടികയാണ് ചുവടെ നൽകുന്നത്.
ഹുവായ് പി 40 പ്രോ
ഓവറോൾ സ്കോർ 128 നേടി ഹുവായ് പി 40 പ്രോയാണ് മികച്ച ക്യാമറ സ്മാർട്ട്ഫോണിൽ ഒന്നാമത്. f/1.9 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയും ഒഐഎസും 40 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും (f/1.8). f/2.4 അപ്പേർച്ചർ, ഒഐഎസ് 12മെഗാപിക്സൽ ടെലിഫോട്ടോ, 3x ഒപ്റ്റിക്കൽ സൂം എന്നിവയാണ് ഇതിലെ പ്രധാന ക്യാമറ സവിശേഷത. കൂടുതൽ മെച്ചപ്പെട്ട ഡെപ്ത് സെൻസിംഗ് സാങ്കേതികവിദ്യയ്ക്കായി 3D സെൻസറാണ് ഈ നാല് സെൻസറുകൾക്കും പുറമേ ഇതിൽ നൽകിയിരിക്കുന്നത്. 100x ഡിജിറ്റലായി സൂം ചെയ്യാനുള്ള കഴിവും റിയർ ക്യാമറയിലുണ്ട്.
ഹോണർ 30 പ്രോ +
രണ്ടാമത്തെ സ്ഥാനം ഹുവായുടെ ഉപബ്രാൻഡായ ഹോണർ പി 30 പ്രോ + സ്മാർട്ട്‌ഫോണിനാണ്. ഹുവായ് പി 40 പ്രോയേക്കാൾ മൂന്ന് പോയിന്റ് കുറവാണീ ഹാൻഡ്സെറ്റിന്. പി 40 പ്രോയിൽ കാണപ്പെടുന്ന അതേ 50 മെഗാപിക്സൽ റിയർ സെൻസറാണ് പി 30 പ്രോയിൽ നൽകിയിട്ടുള്ളത്. അതോടൊപ്പം 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും 16 മെഗാപിക്സൽ 1 / 3.09 ഇഞ്ച് അൾട്രാ വൈഡ് സെൻസറും നൽകിയിട്ടുണ്ട്.
ഒപ്പോ ഫൈൻഡ് X2 പ്രോ
DxO Markന്റെ പട്ടികയിലെ മൂന്നാം സ്ഥാനം ഒപ്പോയുടെ ഫൈൻഡ് X2 പ്രോ നേടി. 1 / 1.4 ഇഞ്ച് 48 മെഗാപിക്സൽ ക്വാഡ്-ബേയർ പ്രൈമറി സെൻസറും f/1.7 അപ്പേർച്ചറും , 1/2 ഇഞ്ച് സെൻസറുള്ള ഒരു അൾട്രാ വൈഡ് ക്യാമറയും f/3 അപ്പേർച്ചറുള്ള 13 എംപി ടെലിഫോട്ടോ ക്യാമറയും സ്മാർട്ട്‌ഫോണിനുണ്ട്.
ഷവോമി മി 10 പ്രോ
ഷവോമിയുടെ മി 10 പ്രോ സ്മാർട്ട്ഫോൺ ആണ് നാലാം സ്ഥാനത്തുള്ളത്. 1 / 1.33 ഇമേജ് സെൻസറുള്ള 108 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 20 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 12 മെഗാപിക്സൽ, 8 മെഗാപിക്സൽ സെൻസറുകളുള്ള ഡ്യുവൽ ടെലിഫോട്ടോ ലെൻസുകൾ എന്നിവ ഈ ഹാൻഡ്സെറ്റിൽ ഉൾക്കൊള്ളുന്നു.
ഹുവായ് മേറ്റ് 30 പ്രോ 5G
മേറ്റ് 30 പ്രോ 5G 123 സ്‌കോർ നേടി പട്ടികയിലെ അഞ്ചാം സ്ഥാനം കരസ്ഥമാക്കി. f/1.6 അപ്പേർച്ചറുള്ള 40 മെഗാപിക്സൽ പ്രൈമറി സെൻസർ, f/1.8 അപ്പേർച്ചറുള്ള 40 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, ഒരു f/2.4 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും 3D ToF ഡെപ്ത് സെൻസിംഗ് ലെൻസ് എന്നിവയാണ് ഇതിലെ പ്രധാന ക്യാമറ സവിശേഷത.
ഈ സ്മാർട്ട്ഫോണുകളെ കൂടാതെ,2020 മെയിലെ DxO Mark പട്ടികയിൽ സാംസങ് ഗ്യാലക്സി എസ് 20 അൾട്രാ, ഹോണർ വി30 പ്രോ, ഷവോമി മി സിസി9 പ്രോ, ഐഫോൺ 11 പ്രോ മാക്സ് എന്നിവയും സ്ഥാനം നേടിയിട്ടുണ്ട്.
Leave a Reply