മൈക്രോസോഫ്റ്റ് വീണ്ടും പരമ്പരാഗത സിംഗിൾ സ്ക്രീൻ ഡിവൈസിലേയ്ക്ക് തിരിയുകയാണ്. പുതിയ വിൻഡോസ് 10എക്സ് സിംഗിൾ സ്‌ക്രീൻ ഡിവൈസുകളിലായിരിക്കും ആദ്യം എത്തുകയെന്ന് കമ്പനി ഒരു ബ്ലോഗ് പോസ്റ്റിൽ വെളിപ്പെടുത്തിയിരിക്കുന്നു . ലാപ്ടോപ്പ് പോലുള്ള സിംഗിൾ സ്ക്രീൻ ഉപകരണങ്ങൾ വിൻഡോസ് 10എക്സിനെ പിന്തുണയ്ക്കുമെന്നോ ഓഎസ് ഉപയോഗിച്ച് ഡ്യുവൽ സ്ക്രീൻ ഉപകരണങ്ങൾ ആരംഭിക്കുമോ എന്നൊന്നും കമ്പനി സ്ഥിതീകരണം നടത്തിയിട്ടില്ല.
സ്റ്റാൻഡേർഡ് കാംഷെൽ ലാപ്ടോപ്പുകളിലും 2 ഇൻ 1 പോലുള്ള സിംഗിൾ സ്ക്രീൻ ഉപകരണങ്ങളിലും വിൻഡോസ് 10 എക്സ് ഉൾപ്പെടുത്തുവാൻ മൈക്രോസോഫ്റ്റ് ശ്രമിക്കുന്നു. സർഫേസ് നിയോ പോലുള്ള ഡ്യുവൽ സ്ക്രീൻ ഉപകരണങ്ങൾക്കായി വിൻഡോസ് 10 എക്സ് ആദ്യം നിശ്ചയിച്ചിരുന്നതാണ്. എന്നാൽ ഈ വർഷം ഡ്യുവൽ സ്ക്രീൻ സർഫേസ് നിയോ കയറ്റുമതി ചെയ്യില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
Leave a Reply