സ്മാർട്ട്‌ഫോൺ, കീബോർഡ് എന്നിവ വൈറസ് രഹിതമായി സൂക്ഷിക്കാം

കീബോർഡുകളും അനുബന്ധ ഉപകരണങ്ങളും വൈറസ് രഹിതമായി സൂക്ഷിക്കുന്നതിന് സഹായകരമാകുന്ന  യു വി ( അൾട്രാവയലറ്റ് ) സ്റ്റെറിലൈസർ, 

ഹോങ്കോംഗ് ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനിയായ ആസ്ട്രം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അൾട്രാവയലറ്റ് ലൈറ്റ് ഉപയോഗിച്ച് 99.9 ശതമാനം ദോഷകരമായ അണുക്കളെയും ബാക്ടീരിയകളെയും വൈറസുകളെയും ഏതാനും നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതാക്കാൻ കഴിവുള്ള രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ആസ്ട്രം യുവി 100, ടൈപ്പ്-സി യുവിസി സ്റ്റെറിലൈസർ യുവി 200 എന്നിവ 2499 രൂപ മുതൽ ആരംഭിക്കുന്നതാണ്. 2020 മെയ് 15 മുതൽ വിപണിയിൽ ലഭ്യമാകും.

ആസ്ട്രം പറയുന്നതനുസരിച്ച്, ഈ രണ്ട് മോഡലുകൾക്കും വലിയ എനർജിയുള്ള ചെറിയ ബോഡിയും, ആഴത്തിലുള്ള അൾട്രാവയലറ്റ് ലൈറ്റ് ഉപയോഗിച്ച് ശക്തമായ സ്റ്റെറിലൈസേഷൻ ശേഷിയും ഉള്ളവയാണ്. കീബോർഡ്, മൗസ്, മൗസ്പാഡ്, മൊബൈൽ ഫോൺ, ടേബിൾവെയർ, ടൂത്ത് ബ്രഷ്, വെഹിക്കിൾ സ്റ്റിയറിംഗ്, കീകൾ, ഗ്ലാസുകൾ, കളിപ്പാട്ടങ്ങൾ, മറ്റ് വ്യക്തിഗത ഇനങ്ങൾ എന്നിവയിൽ നിന്ന് രോഗകാരികളെ ഇല്ലാതാക്കാൻ ഈ പോർട്ടബിൾ യുവി സ്റ്റെറിലൈസറുകൾ ഉപയോഗിക്കാം.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*