ക്രെഡിറ്റ് കാർഡുകൾ വഴി ഓൺലൈൻ ഇടപാട് നടത്തുമ്പോൾ, നിങ്ങളുടെ വിശദാംശങ്ങൾ മർച്ചന്‍റ് സൈറ്റുമായി പങ്കിടുന്നതിലൂടെ വിവരങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുമുണ്ട്. സുരക്ഷാ നടപടികൾ നിലവിലുണ്ടെങ്കിലും ക്രെഡിറ്റ് കാർഡ് തട്ടിപ്പ് നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നു.
ഇങ്ങനെയൊരു സാഹചര്യത്തിലാണ് വെർച്വൽ ക്രെഡിറ്റ് കാർഡുകളുടെ പ്രാധാന്യം. ക്രെഡിറ്റ് കാർഡിന് സമാനമായ എല്ലാ സവിശേഷതകളും ഉള്ള ഇതിന് ഭൗതിക രൂപമില്ല.ഒരു വെർച്വൽ ക്രെഡിറ്റ് കാർഡ് എന്നത് അടിസ്ഥാനപരമായി ക്രമരഹിതമായി ജനറേറ്റ് ചെയ്ത ക്രെഡിറ്റ് കാർഡ് നമ്പറാണ്.
വെർച്വൽ ക്രെഡിറ്റ് കാർഡ് എങ്ങനെ ലഭിക്കും?
ഇന്ന്, മിക്കവാറും എല്ലാ പ്രധാന ബാങ്കുകളിലേയും ഉപഭോക്താക്കൾക്ക് നെറ്റ് ബാങ്കിംഗ് വഴി വെർച്വൽ കാർഡുകൾ ആക്സസ്സ് ചെയ്യാൻ കഴിയും, അല്ലെങ്കിൽ അവർക്ക് അടുത്തുള്ള ബാങ്ക് ബ്രാഞ്ച് സന്ദർശിച്ച് ഈ സൗകര്യം ആക്ടിവാക്കാം. പ്രാഥമിക ക്രെഡിറ്റ് കാർഡുകൾ കൈവശമുള്ളവർക്കോ ബാങ്കുകളിൽ അക്കൗണ്ടുള്ള ആളുകൾക്കോ അവ ലഭ്യമാണ്.
ഒന്നെങ്കിൽ ഓൺലൈനിൽ അപേക്ഷിക്കുകയോ അല്ലെങ്കിൽ ഒരു വെർച്വൽ ക്രെഡിറ്റ് കാർഡ് നൽകുന്ന അടുത്തുള്ള ബാങ്കുകൾ സന്ദർശിക്കുകയോ ചെയ്യുക.
വെർച്വൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഷോപ്പ് ചെയ്യാം
ഷോപ്പിംഗിനായി വെര്‍ച്വല്‍ കാർഡ് എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള ചില മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ നല്‍കുന്നു. ഓര്‍ക്കുക..,വെർച്വൽ കാർഡുകൾ ഓൺലൈനിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ, അതിനാൽ നിങ്ങളുടെ എല്ലാ വാങ്ങലുകളും ഓൺലൈനിൽ മാത്രമായിരിക്കണം.
- ഒരു ഇടപാട് നടത്തുമ്പോൾ, നിങ്ങളുടെ വെർച്വൽ കാർഡ് വിൻഡോ തുറക്കുക.
- ബന്ധപ്പെട്ട ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കുക, എക്സ്പെയറി ഡെയ്റ്റ് സജ്ജമാക്കി വെർച്വൽ കാർഡ് നമ്പർ സൃഷ്ടിക്കുക.
- കാർഡ് ഉപയോഗിച്ച് ചെലവഴിക്കുന്ന തുകയ്ക്ക് നിങ്ങൾക്ക് ഒരു പരിധി നിശ്ചയിക്കാൻ കഴിയും.
- തുടര്‍ന്ന് ഓൺലൈൻ പേയ്‌മെന്‍റുകൾക്കായി നിങ്ങളുടെ വെർച്വൽ നമ്പർ ഉപയോഗിക്കാം. തൃപ്തികരമല്ലാത്തതിനാല്‍ ഒരു ഉൽപ്പന്നം മടക്കിനൽകുമ്പോള്‍, നിങ്ങളുടെ ലിങ്ക് ചെയ്‌ത ക്രെഡിറ്റ് കാർഡിലേക്ക് തുക തിരികെ ലഭിക്കും
വെർച്വൽ ക്രെഡിറ്റ് കാർഡിന്‍റെ ചില സവിശേഷതകൾ
- ഒരു നിശ്ചിത സമയത്തേക്ക് മാത്രമേ സാധുതയുള്ളൂ.
- അനുവദനീയമായ ഇടപാടിന് പരിധി നിശ്ചയിക്കാൻ കഴിയും.
- ഇടപാടുകൾക്ക് ശേഷമുള്ള കാർഡിന്‍റെ ബാക്കി തുക അക്കൗണ്ടിലേക്ക് തിരികെ ക്രെഡിറ്റ് ചെയ്യും.
- ഈ കാർഡുകൾ വെർച്വൽ ആയതിനാൽ മറ്റൊരാള്‍ക്ക് പുനസൃഷ്ടിക്കാന്‍ കഴിയില്ല.
സാധാരണ ക്രെഡിറ്റ് കാർഡുകളെ അപേക്ഷിച്ച് ഒരു വെർച്വൽ ക്രെഡിറ്റ് കാർഡ് തികച്ചും സുരക്ഷിതമാണ് . എന്നിരുന്നാലും, വെർച്വൽ കാർഡുകൾ ഓഫ്‌ലൈനിൽ ഉപയോഗിക്കാൻ കഴിയില്ലെന്നും എല്ലാ കമ്പനികളും ഇത് വാഗ്ദാനം ചെയ്യുന്നില്ലെന്നും നിങ്ങൾ ഓർക്കണം.
Leave a Reply