അക്കൗണ്ടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ഗൂഗിൾ നെസ്റ്റ് പുതിയ സുരക്ഷാ സവിശേഷതകൾ പ്രഖ്യാപിച്ചു. കമ്പനി ടു ഫാക്ടർ ഒതന്റിക്കേഷൻ എല്ലാ ഉപയോക്താക്കൾക്കും നിർബന്ധമാക്കിയിരിക്കുകയാണ്.
ഒരു ഉപയോക്താവ് ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ, അവരുടെ ഇമെയിലിലേയ്ക്ക് 6 ഡിജിറ്റുള്ള വേരിഫിക്കേഷൻ കോഡ് accounts@nest.com ൽ നിന്ന് ലഭിക്കും. 6 ഡിജിറ്റ് കോഡ് നൽകിയതിനുശേഷം മാത്രമേ ഉപയോക്താവിന് അക്കൗണ്ട് ആക്സസ് ചെയ്യാൻ കഴിയൂ.
യഥാർത്ഥത്തിൽ ഉപയോക്താവ് തന്നെയാണ് അവരുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നത് എന്ന് സ്ഥിരീകരിക്കുന്നതിനാണ് ഈ കോഡ് ഉപയോഗിക്കുന്നത്. ഈ കോഡ് ഇല്ലാതെ ഒരാൾക്ക് അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ കഴിയില്ല.
ടു ഫാക്റ്റർ ഒതന്റിക്കേഷൻ ഇതിനകം തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് അതേപടി തുടരാവുന്നതാണ്. എന്നാൽ ഒരു ഫോൺ നമ്പർ വഴി രജിസ്റ്റർ ചെയ്തതോ ഒരു ഗൂഗിൾ അക്കൗണ്ടിൽ നിന്ന് മൈഗ്രേറ്റ് ചെയ്തതോ ആയ ഉപയോക്താക്കൾക്ക് പുതിയ മാറ്റം ബാധകമാകുന്നതാണ്.
Leave a Reply