ദൈർഘ്യമേറിയതോ സങ്കീർണ്ണമോ ആയ ഒരു വെബ്പേജിനുള്ളിൽ നിന്ന് ഒരു നിർദ്ദിഷ്ട വാചകം കണ്ടെത്തുകയെന്നത് പുൽക്കൊടികള്‍ക്ക് ഇടയില്‍ നിന്ന് ഒരു സൂചി കണ്ടെത്തുന്നത് പോലെ ബുദ്ധിമുട്ടേറിയതാണ്. ഒരു കാന്തം ഉണ്ടെങ്കില്‍ ഇത് എളുപ്പം കണ്ടെത്താം എന്നത് പോലെ കീബോര്‍ഡ് ഷോട്ട്കട്ട് വഴി വെബ്പേജിലെ ടെക്സ്റ്റ് തിരയലും എളുപ്പമാക്കാം. അതിനുള്ള മാര്‍ഗ്ഗം ഇതാ…
വെബ് ബ്രൗസറിൽ നിങ്ങള്‍ തിരയാൻ ആഗ്രഹിക്കുന്ന വെബ്പേജ് തുറക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
വിൻഡോസ് പിസി, ക്രോംബുക്ക് അല്ലെങ്കിൽ ലിനക്സ് സിസ്റ്റം ഇവയിലേതെങ്കിലുമാണ് ഉപയോഗിക്കുന്നതെങ്കില്‍ കീബോർഡിൽ Ctrl + F എന്ന ഷോട്ട്കട്ട് കീ ഉപയോഗിക്കുക. മാക് സിസ്റ്റമാണ് എങ്കില്‍ Command + F അമർത്തുക.
“F” എന്നാൽ “Find” എന്നതിനെയാണ് സൂചിപ്പിക്കുന്നത്, ഇത് എല്ലാ ബ്രൗസറിലും പ്രവർത്തിക്കുന്നു.
ഈ ഷോട്ട്കട്ട് കീ ഉപയോഗപ്പെടുത്തി സേര്‍ച്ച് ബാർ ലഭ്യമായി കഴിഞ്ഞാൽ, ടെക്സ്റ്റ് ഇൻപുട്ട് ഫീൽഡിൽ ക്ലിക്ക് ചെയ്ത് ഒരു വാക്കോ വാക്യമോ ടൈപ്പ് ചെയ്യുക. പേജിലെ നിങ്ങളുടെ തിരയൽ അന്വേഷണത്തിന്റെ എല്ലാ വൃത്താന്തവും ബ്രൗസർ ഹൈലൈറ്റ് ചെയ്യും. കൂടാതെ, സേര്‍ച്ച് ബാറിനടുത്തുള്ള അമ്പടയാളങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് വെബ്പേജ് മുകളിലേക്കും താഴേക്കും സ്ക്രോള്‍ ചെയ്യാവുന്നതുമാണ്.
Leave a Reply