മൊബൈൽ ആപ്ലിക്കേഷനിലൂടെ കൊറോണ വൈറസ് കണ്ടെത്തുന്നതിന് കേന്ദ്ര ഗവണ്‍മെന്‍റ് ആവിഷ്കരിച്ച കോൺടാക്റ്റ് ട്രെയ്സിംഗ് ആപ്പായ ആരോഗ്യ സേതുവിന്‍റെ വ്യാജ മാല്‍വെയര്‍ പതിപ്പുകൾ സൈബർ സുരക്ഷാ ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ആപ്ലിക്കേഷൻ രാജ്യത്തുടനീളം വളരെയധികം പ്രശസ്തി നേടുകയും ആരംഭിച്ച ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ അഞ്ച് ദശലക്ഷം ഡൗൺലോഡുകൾ മറികടക്കുകയും ചെയ്തത് സൈബർ കുറ്റവാളികളുടെ ആക്രമണത്തിന് കാരണമായി.
ഫോൺ കോളുകൾ വിളിക്കാനും ഓഡിയോ റെക്കോർഡ് ചെയ്യാനും എസ്എംഎസ് അയയ്ക്കാനും ചിത്രങ്ങൾ എടുക്കാനും ക്യാമറയിൽ നിന്ന് വീഡിയോകൾ റെക്കോർഡ് ചെയ്യാനും കഴിവുള്ള സ്‌പൈവെയർ വഹിക്കുന്ന വ്യാജ ആരോഗ്യ സേതു ആപ്ലിക്കേഷനുകളാണ് സോണിക് വാൾ ലാബ്സ് സംഘം കണ്ടെത്തിയിരിക്കുന്നത്.
ഡിവൈസിൽ നിന്നും ആരോഗ്യ സേതു ആപ്ലിക്കേഷൻ ഇല്ലാതാക്കുവാന്‍ ആപ്പ് ഐക്കൺ അമർത്തി > അൺഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. എന്നാല്‍ നിയമാനുസൃതമായ ആപ്ലിക്കേഷൻ മാത്രമേ ഇത്തരത്തില്‍ നീക്കം ചെയ്യൂ, അതേസമയം ഇത്തരത്തില്‍ ആപ്പ് നീക്കം ചെയ്താലും മാല്‍വെയര്‍ ആപ്ലിക്കേഷൻ ഇപ്പോഴും ഉപകരണത്തിൽ ലഭ്യമാകും. മാല്‍വെയര്‍ ആപ്ലിക്കേഷൻ നീക്കംചെയ്യാനുള്ള ഏക മാർഗം ഡിവൈസ് സെറ്റിഗ്സില്‍ നിന്ന് ആപ്ലിക്കേഷനുകളുടെ ലിസ്റ്റ് തുറന്ന് അതിലൂടെ ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുക എന്നതാണ്.
ജാഗ്രതയില്ലാത്ത നിരവധി ഉപയോക്താക്കളെ കബളിപ്പിക്കാൻ ഈ മാല്‍വെയര്‍ ആപ്പുകളിലൂടെ സാധിക്കുന്നതാണ്. റിസോഴ്‌സ് ഫോൾഡറിലെ നിയമാനുസൃതമായ ആരോഗ്യ സേതു ആപ്ലിക്കേഷനിൽ ഈ മാല്‍വെയര്‍ ആപ്പുകളില്‍ ചിലത് പിഗ്ഗിബാക്ക് ചെയ്യുന്നുവെന്നും ഗവേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
നിയമാനുസൃതമായ ആപ്ലിക്കേഷന്‍റെ പശ്ചാത്തലത്തിൽ ഈ മാല്‍വെയര്‍ ആപ്ലിക്കേഷനുകൾ ഉപയോക്താവ് അറിയാതെ ഇൻസ്റ്റാള്‍ ചെയ്യപ്പെടുകയാണ്. നിയമാനുസൃതമായ ആപ്ലിക്കേഷൻ ഇൻസ്റ്റാള്‍ ചെയ്‌തുവെന്ന് വിശ്വസിച്ച് ഉപയോക്താവിനെ കബളിപ്പിച്ചുകൊണ്ട് വാസ്തവത്തിൽ മാല്‍വെയര്‍ ആപ്ലിക്കേഷൻ അതിന്‍റെ ക്രിമിനൽ പ്രവർത്തനങ്ങൾ പശ്ചാത്തലത്തിൽ നിർവ്വഹിക്കുകയാണ്.
Leave a Reply